മലയാളം വിട്ടത് മോശം പെരുമാറ്റത്തെ തുടര്‍ന്ന് ; കസ്തൂരി
മലയാളത്തിലെ പ്രമുഖ നടി ആക്രമിക്കപ്പെട്ടപ്പോള്‍ കാര്യമായ പിന്തുണ നല്‍കിയില്ല
Aug 31, 2024, 08:02 IST
മലയാളം വിട്ടത് മോശം പെരുമാറ്റത്തെ തുടര്‍ന്നാണെന്ന് തെന്നിന്ത്യന്‍ നടി കസ്തൂരി. സംവിധായകനും പ്രൊഡക്ഷന്‍ മാനേജരും മോശമായി പെരുമാറിയെന്നും പ്രൊഡക്ഷന്‍ മാനേജരുടെ മുഖത്തടിച്ചാണ് സെറ്റ് വിട്ടതെന്നും അവര്‍ വെളിപ്പെടുത്തി.
മലയാളത്തിലെ പ്രമുഖ നടി ആക്രമിക്കപ്പെട്ടപ്പോള്‍ കാര്യമായ പിന്തുണ നല്‍കിയില്ല. അതാണ് ഇപ്പോള്‍ എല്ലാവരും അനുഭവിക്കുന്നത്. മലയാളി നടിമാരോട് ബഹുമാനമുണ്ടെന്നും തുറന്ന് പറയാന്‍ ധൈര്യം കാണിക്കുന്നുവെന്നും കസ്തൂരി പറഞ്ഞു.
തമിഴില്‍ ഖുഷ്ബു ഉള്‍പ്പെടെ ആരും പ്രതികരിക്കുന്നില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കാര്യമായി ഒന്നുമില്ല.ഒരു കേസെടുക്കാന്‍ പാകത്തില്‍ തെളിവില്ല. മലയാളം എല്ലാത്തിനും ഒരു തുടക്കമാണെന്നും എല്ലാ സംസ്ഥാനങ്ങളിലേക്കും അത് വ്യാപിക്കട്ടെയെന്നും നടി കൂട്ടിച്ചേര്‍ത്തു.