ഇന്റര്‍വ്യൂവില്‍ കാണുന്ന ധ്യാന്‍ അല്ല ജീവിതത്തില്‍, വളരെ ബുദ്ധിയുള്ള പ്രാക്ടിക്കല്‍ ആയ വ്യക്തിയാണ് അയാള്‍: അജു വര്‍ഗീസ്

 

ഇന്റര്‍വ്യൂകളില്‍ കാണുന്ന ധ്യാന്‍ അല്ല ജീവിതത്തിലെന്നും വളരെ ബുദ്ധിമാനായ മനുഷ്യനാണ് അദ്ദേഹമെന്നും അജു വര്‍ഗീസ് പറയുന്നു.

 

ഇന്റര്‍വ്യൂവില്‍ അയാള്‍ കുറച്ചുകൂടി എന്റര്‍ടൈനര്‍ ആകുന്നതാണ്.

അഭിമുഖങ്ങളിലൂടെ മലയാളികളെ ചിരിപ്പിക്കുന്ന നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. ധ്യാന്റെ അഭിമുഖങ്ങള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് പലപ്പോഴും ലഭിക്കാറുള്ളത്. എന്നാല്‍ ഇന്റര്‍വ്യൂകളില്‍ കാണുന്ന ധ്യാന്‍ അല്ല ജീവിതത്തിലെന്നും വളരെ ബുദ്ധിമാനായ മനുഷ്യനാണ് അദ്ദേഹമെന്നും അജു വര്‍ഗീസ് പറയുന്നു.

'ഇന്റര്‍വ്യൂവില്‍ കാണുന്ന ധ്യാന്‍ അല്ല ജീവിതത്തില്‍ ഉള്ള ധ്യാന്‍. ഇന്റര്‍വ്യൂവില്‍ അയാള്‍ കുറച്ചുകൂടി എന്റര്‍ടൈനര്‍ ആകുന്നതാണ്. പ്രേക്ഷകര്‍ക്ക് ഇഷ്ടമായതുകൊണ്ട് കുറച്ച് മണ്ടന്‍ കളിച്ച് കൊടുക്കുന്നതാണ്. വളരെ ബുദ്ധിയുള്ള പ്രാക്ടിക്കല്‍ ആയ വ്യക്തിയാണ് ധ്യാന്‍. അബദ്ധങ്ങള്‍ പറ്റിയിട്ടുണ്ട് അദ്ദേഹത്തിന് പക്ഷെ പുള്ളി സ്വന്തം കാര്യങ്ങള്‍ നോക്കി പോകുന്ന ഒരു സാധാരണക്കാരനാണ്', അജു പറയുന്നു.