തഴച്ച് വളർന്ന് 'വാഴ 2'; ഹാഷിർ ​ഗ്യാങ്ങ് 100കോടിക്ക് തൊട്ടരികിൽ 

 മലയാള സിനിമാസ്വാദകരുടെ കണ്ണും മനവും നിറച്ച സിനിമയായി വാഴ 2. ഒരുകൂട്ടം സോഷ്യൽ മീഡിയ താരങ്ങൾക്കൊപ്പം സീനിയർ താരങ്ങളും ഒന്നിച്ചെത്തി ഞെട്ടിച്ച ചിത്രം ബോക്സ് ഓഫീസിൽ വൻ തേരോട്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. ആദ്യദിനം കേരളത്തിൽ നിന്നുമാത്രം 5 കോടിയിലധികം രൂപ നേടിയ ചിത്രം അഞ്ചാം ദിനം എത്തുമ്പോൾ, ആഗോളതലത്തില്‍ 100 കോടി രൂപയുടെ അടുത്തേക്ക് കുതിക്കുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്.

വാഴ 2ന്റെ അണിയറപ്രവർത്തകർ നൽകിയ വിവരം പ്രകാരം ചിത്രം 80 കോടി രൂപ ​ആ​ഗോള തലത്തിൽ നേടി. റിലീസ് ചെയ്ത് വെറും അഞ്ച് ദിവസത്തിലാണ് ചിത്രത്തിന്റെ ഈ നേട്ടം. അധികം വൈകാതെ വാഴ 2, 100 കോടി ക്ലബ്ബിലും ഇടം നേടുമെന്നാണ് ട്രാക്കർമാരുടെ വിലയിരുത്തൽ. അങ്ങനെയെങ്കിൽ 2026ലെ രണ്ടാമത്തെ 100 കോടി ക്ലബ്ബാകും വാഴ 2. ആട് 3 ആണ് ഈ വർഷം ആദ്യം 100 കോടി രൂപ നേടിയത്.
വാഴ 2ന്റെ കേരള കളക്ഷൻ കണക്ക്

Day 1 - 5.20 കോടി

Day 2 - 5.70 കോടി

Day 3 - 7.30 കോടി

Day 4 - 8.35 കോടി

Day 5 - 7.40 കോടി

ആകെമൊത്തം അഞ്ച് ദിവസത്തിൽ 33.95 കോടി രൂപയാണ് കേരളത്തിൽ നിന്നുമാത്രം വാഴ 2 നേടിയിരിക്കുന്നത്. ഇന്ന് കേരളത്തിൽ നിന്ന് 7-8 കോടി വരെ ചിത്രം നേടുമെന്നും അണിയറ പ്രവർത്തകർ പറയുന്നു. ട്രാക്കിം​ഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 79.23 കോടി രൂപയാണ് വാഴ 2 ആ​ഗോളതലത്തിൽ നേടിയിരിക്കുന്നത്.