തീയറ്റർ കത്തിച്ച് ഹാഷിറും ടീമും 

ആദ്യദിനം കേരളത്തിൽ നിന്നുമാത്രം 5 കോടിയിലധികം രൂപ നേടിയ വാഴ 2 അഞ്ചാം ദിനം എത്തുമ്പോൾ, ആഗോളതലത്തിൽ 100 കോടി രൂപയുടെ അടുത്തേക്ക് കുതിക്കുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്.

ആദ്യദിനം കേരളത്തിൽ നിന്നുമാത്രം 5 കോടിയിലധികം രൂപ നേടിയ വാഴ 2 അഞ്ചാം ദിനം എത്തുമ്പോൾ, ആഗോളതലത്തിൽ 100 കോടി രൂപയുടെ അടുത്തേക്ക് കുതിക്കുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്.

വാഴ 2ന്റെ അണിയറപ്രവർത്തകർ നൽകിയ വിവരം പ്രകാരം ചിത്രം 80 കോടി രൂപ ആഗോള തലത്തിൽ നേടി. റിലീസ് ചെയ്ത് വെറും അഞ്ച് ദിവസത്തിലാണ് ചിത്രത്തിന്റെ ഈ നേട്ടം. അധികം വൈകാതെ വാഴ 2, 100 കോടി ക്ലബ്ബിലും ഇടം നേടുമെന്നാണ് ട്രാക്കർമാരുടെ വിലയിരുത്തൽ. അങ്ങനെയെങ്കിൽ 2026ലെ രണ്ടാമത്തെ 100 കോടി ക്ലബ്ബാകും വാഴ 2. ആട് 3 ആണ് ഈ വർഷം ആദ്യം 100 കോടി രൂപ നേടിയത്.