രാധയുടെ കാത്തിരിപ്പിന് ഹാപ്പി എൻഡിങ്; എ ഐ വീഡിയോ
മലയാളികൾ ഹൃദയത്തിൽ സൂക്ഷിക്കുന്ന ചിത്രമാണ് ചന്ദ്രനുദിക്കുന്ന ദിക്കിൽ. ദിലീപ് അവതരിപ്പിച്ച മുകുന്ദനും കാവ്യ മാധവൻ അവതരിപ്പിച്ച രാധയും തമ്മിലുള്ള പ്രണയവും, ഒടുവിൽ വിധിയുടെ നിയോഗം പോലെ അവർക്ക് വേർപിരിയേണ്ടി വന്നതുമെല്ലാം മലയാളിക്ക് മറക്കാനാവാത്ത സിനിമാ അനുഭവങ്ങളാണ്.

വർഷങ്ങൾക്കിപ്പുറം, ആ പ്രണയനൊമ്പരത്തിന് ആശ്വാസമാവുകയാണ് ഒരു എഐ വീഡിയോ. സിനിമയുടെ ക്ലൈമാക്സ് തിരുത്തി, മുകുന്ദനും രാധയും ഒന്നിക്കുന്ന ഒരു ‘ആൾട്ടർനേറ്റീവ് എൻഡിംഗ്’ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.
ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമ കണ്ടിട്ട് പണ്ട് ഒരുപാട് കരഞ്ഞിരുന്നു… രാധയും മുകുന്ദനും ഒന്നായിരുന്നെങ്കിൽ എന്ന് ആലോചിച്ച്… “രാധയ്ക്ക് ഒരു അവസരം കൊടുത്തിരുന്നെങ്കിൽ എന്ന് വിചാരിച്ച്… പക്ഷേ പിന്നീടാണ് മനസ്സിലായത്, ആ സിനിമയുടെ യഥാർത്ഥ ending തന്നെ ആണ് happy ending എന്ന്…എങ്കിലും ഇങ്ങനെ ഒരു ending ആഗ്രഹിച്ചവർക്കു വേണ്ടി ഒരു try എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
യഥാർത്ഥ സിനിമയിൽ, സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം രാധയ്ക്ക് ശ്രീരാമിനെ വിവാഹം കഴിക്കേണ്ടി വരികയും, പിന്നീട് തന്റെ പ്രണയം മറച്ചുവെച്ച് മുകുന്ദൻ ഹേമയെ ജീവിതസഖിയാക്കാൻ തീരുമാനിക്കുകയുമാണ് ചെയ്യുന്നത്. തിയേറ്ററുകളിൽ പ്രേക്ഷകരുടെ കണ്ണ് നിറയിച്ച രംഗമായിരുന്നു. പുതിയ എഐ വീഡിയോയിൽ കഥ പൂർണ്ണമായും മാറുകയാണ്. എല്ലാ പ്രതിസന്ധികളെയും തകർത്തുകൊണ്ട് മുകുന്ദനും രാധയും തങ്ങളുടെ പ്രണയം സാക്ഷാത്കരിക്കുകയാണ്