റീ-റിലീസ് ചെയ്ത ആദ്യ ദിനത്തിൽ തന്നെ ബോക്സ് ഓഫീസ് കത്തിച്ച് ‘ഹാപ്പി’
അല്ലു അർജുന്റെ സൂപ്പർഹിറ്റ് ചിത്രം ‘ഹാപ്പി’ തിയേറ്ററുകളിൽ വൻ ആഘോഷങ്ങളോടെ പുനഃപ്രസിദ്ധീകരിച്ചു. മലയാളി പ്രേക്ഷകർ സ്നേഹത്തോടെ ‘മല്ലു അർജുൻ’ എന്ന് വിളിക്കുന്ന താരത്തിന്റെ ഈ റൊമാന്റിക് ആക്ഷൻ കോമഡി ചിത്രം 20 വർഷങ്ങൾക്ക് ശേഷമാണ് 4
അല്ലു അർജുന്റെ സൂപ്പർഹിറ്റ് ചിത്രം ‘ഹാപ്പി’ തിയേറ്ററുകളിൽ വൻ ആഘോഷങ്ങളോടെ പുനഃപ്രസിദ്ധീകരിച്ചു. മലയാളി പ്രേക്ഷകർ സ്നേഹത്തോടെ ‘മല്ലു അർജുൻ’ എന്ന് വിളിക്കുന്ന താരത്തിന്റെ ഈ റൊമാന്റിക് ആക്ഷൻ കോമഡി ചിത്രം 20 വർഷങ്ങൾക്ക് ശേഷമാണ് 4K അൾട്രാ ഇംപാക്റ്റ് ദൃശ്യമികവോടെ വീണ്ടും ബിഗ് സ്ക്രീനിലെത്തിയിരിക്കുന്നത്. എറണാകുളം സവിത തിയേറ്ററിൽ ആരംഭിച്ച ആദ്യ ഷോ മുതൽ തന്നെ ആരാധകർ തിയേറ്ററുകൾ പൂരപ്പറമ്പാക്കി മാറ്റിക്കഴിഞ്ഞു. തിയേറ്ററിനുള്ളിൽ പാട്ടുകൾക്കൊപ്പം നൃത്തം ചെയ്യുകയും ഡയലോഗുകൾ ഏറ്റുപറയുകയും ചെയ്യുന്ന ആരാധകരുടെ വിഡിയോകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൻതോതിൽ വൈറലായി മാറിയിട്ടുണ്ട്.
റീ-റിലീസ് ചെയ്ത ആദ്യ ദിനത്തിൽ തന്നെ ബോക്സ് ഓഫീസിൽ തകർപ്പൻ മുന്നേറ്റമാണ് ചിത്രം നടത്തുന്നത്. പ്രീമിയർ ഷോകൾ ഉൾപ്പെടെ ആദ്യദിനം 20 ലക്ഷത്തിനടുത്താണ് ‘ഹാപ്പി’ കേരളത്തിൽ നിന്ന് മാത്രം സ്വന്തമാക്കിയത്. പഴയൊരു ചിത്രത്തിന് ലഭിക്കുന്ന ഈ അഭൂതപൂർവ്വമായ ജനസ്വീകാര്യത കണക്കിലെടുത്ത് വരും ദിവസങ്ങളിൽ സിനിമയുടെ സ്ക്രീൻ കൗണ്ട് ഗണ്യമായി വർദ്ധിപ്പിക്കാനാണ് തിയേറ്റർ ഉടമകളുടെ തീരുമാനം. നേരത്തെ അല്ലു അർജുന്റെ ജന്മദിനമായ ഏപ്രിൽ 8-ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ റിലീസ് നീണ്ടുപോവുകയായിരുന്നു. എന്നാൽ വൈകി വന്നാലും തിയേറ്ററുകളിൽ വൻ ഓളം സൃഷ്ടിക്കാൻ ചിത്രത്തിന് സാധിച്ചു.
അല്ലു അർജുനൊപ്പം ജെനീലിയ ഡിസൂസ മനോഹരമായ പ്രകടനം കാഴ്ചവെച്ച ചിത്രത്തിൽ മനോജ് ബാജ്പേയിയും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. ചിത്രത്തിലെ യുവാൻ ശങ്കർ രാജയുടെ എക്കാലത്തെയും മികച്ച മെലഡികളും ഫാസ്റ്റ് നമ്പറുകളും ഇന്നും മലയാളികളുടെ പ്രിയപ്പെട്ട പാട്ടുകളാണ്. മികച്ച നിരൂപക പ്രശംസയും വൻ സാമ്പത്തിക വിജയവും നേടിയ ഈ ചിത്രം തിയേറ്ററുകളിൽ തരംഗം സൃഷ്ടിക്കുന്നത് തെന്നിന്ത്യൻ സിനിമയിൽ റീ-റിലീസുകളുടെ പുതിയൊരു വിജയ ഫോർമുലയ്ക്ക് കൂടി അടിവരയിടുന്നു.