3 കിലോ സ്വർണം, കോടികൾ വില; രശ്മികയും വിജയ്‌യും ധരിച്ച ആഭരണങ്ങളുടെ പ്രത്യേക

 

തെന്നിന്ത്യ ആഘോഷിച്ച താര വിവാഹമായിരുന്നു രശ്മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടെയും. കുറച്ചു ദിവസങ്ങളായി ന്യൂസ് ചാനലുകളിലും സോഷ്യല്‍ മീഡിയയിലും ഇരുവരുടെയും വിവാഹ വിശേഷങ്ങള്‍ നിറഞ്ഞു നില്‍ക്കുകയാണ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹം വളരെ രാജകീയമായി തന്നെയാണ് നടന്നത്. ഇപ്പോഴിതാ ഇരുവരും വിവാഹത്തിന് ധരിച്ച ആഭരങ്ങളുടെ വിലയാണ് ആരാധകരെ അമ്പരപ്പിക്കുന്നത്.

ഏകദേശം മൂന്നു കിലോഗ്രാം ഭാരമുള്ള ആഭരണങ്ങളാണ് ഇരുവരും വിവാഹത്തിന് ധരിച്ചതെന്നാണ് റിപ്പോർട്ടുകൾ. തെലങ്കാനയിലെ കോകാപേട്ടിലുള്ള പ്രശസ്തമായ ശ്രീ ജ്വല്ലേഴ്സാണ് ഈ അപൂർവ ആഭരണശേഖരം രൂപകൽപ്പന ചെയ്തത്. എൻ.ഡി.ടി.വി റിപ്പോർട്ട് പ്രകാരം ഏകദേശം പത്തു മാസത്തോളം സമയമെടുത്താണ് അതിസൂക്ഷ്മമായ കൊത്തുപണികളോടു കൂടിയ ഈ ആഭരണങ്ങൾ നിർമ്മിച്ചെടുത്തത്. നാല് കോടി മുതല്‍ ഏഴ് കോടി വരെയാണ് ആഭരണത്തിന് ചെലവായ തുക എന്നാണ് റിപ്പോട്ടുകളിൽ പറയുന്നത്.

സാധാരണ വിവാഹങ്ങളിൽ വധുവിനാണ് ആഭരണങ്ങൾക്ക് പ്രാധാന്യം നൽകാറുള്ളതെങ്കിലും, ഇവിടെ വിജയ് ദേവരകൊണ്ടയുടെ വേഷവിധാനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരുപക്ഷെ രശ്‌മികയെക്കാൾ ആരാധകർ കണ്ണുവെച്ചത് വിജയ് ദേവരകൊണ്ടയുടെ കോസ്റ്റ്യുമിൽ ആകാം. സ്ത്രീകള്‍ക്ക് മാത്രമേ കല്യാണത്തിന് ആഭരണം വേണ്ടൂ എന്ന ധാരണ തിരുത്തിച്ചതായിരുന്നു വിജയ് ദേവരകൊണ്ടയുടെ ആഭരണങ്ങളും വസ്ത്രയും.