വിജയ് നായകനാകുന്ന ഗോട്ടിൽ മോഹൻലാലും? സംവിധായകനൊപ്പമുള്ള ലാലേട്ടന്റെ ചിത്രം ചർച്ചയാകുന്നു

തമിഴ് സംവിധായകൻ വെങ്കട്ട് പ്രഭു സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച മോഹൻലാലിനൊപ്പമുള്ള ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരവിഷയം. വിജയ്‍യെ നായകനാക്കി വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ടിൽ മോഹൻലാൽ ഗസ്റ്റ് റോളിൽ ഉണ്ടോ എന്ന സംശയമാണ് ഇപ്പോൾ ഉടലെടുത്തിരിക്കുന്നത്.
 

തമിഴ് സംവിധായകൻ വെങ്കട്ട് പ്രഭു സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച  മോഹൻലാലിനൊപ്പമുള്ള ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരവിഷയം. വിജയ്‍യെ നായകനാക്കി വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ടിൽ മോഹൻലാൽ ഗസ്റ്റ് റോളിൽ ഉണ്ടോ എന്ന സംശയമാണ് ഇപ്പോൾ ഉടലെടുത്തിരിക്കുന്നത്. എന്നാൽ ഇതിനെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

Also read: 'ഇമെയിൽ മുകേഷിൻറെ “കുക്ക്ഡ് അപ്പ്” സ്റ്റോറി' : മുകേഷ് കോടതിയിൽ സമർപ്പിച്ച തെളിവുകൾ നിഷേധിച്ച് പരാതിക്കാരി

'ഒരേയൊരു മോഹൻലാൽ' എന്ന ക്യാപ്ഷനോടെയാണ് വെങ്കട്ട് പ്രഭു ലാലേട്ടനൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നത്. ഒപ്പം ഗായകനും നടനുമായ പ്രേംജി അമരനും മോഹന്‍ലാലിനൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. മോഹന്‍ലാലിന് നന്ദി പറഞ്ഞുകൊണ്ട് ട്വിറ്ററിലൂടെയാണ് പ്രേംജി അമരന്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്. ചെന്നൈയില്‍ വച്ച് എടുത്തതാണ് ചിത്രങ്ങള്‍. 

അതേസമയം സെപ്റ്റംബർ അഞ്ചിനാണ് ഗോട്ട് ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്. എജിഎസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ പ്രശാന്ത്, പ്രഭുദേവ, ജയറാം, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, സ്നേഹ, ലൈല, വൈഭവ്, പ്രേംജി അമരൻ, അരവിന്ദ്, അജയ് രാജ്, പാർവതി നായർ, കോമൾ ശർമ്മ, യുഗേന്ദ്രൻ, അഭ്യുക്ത മണികണ്ഠൻ, അഞ്ജന കിർത്തി, ഗഞ്ചാ കറുപ്പ് എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.