'സ്ത്രീവിരുദ്ധതയെ മഹത്വവല്‍ക്കരിക്കുന്നു'; 'ടോക്‌സിക്' സിനിമയ്‌ക്കെതിരെ തുറന്നടിച്ച് കെ അണ്ണാമലൈ

സിനിമകള്‍ നിരോധിക്കണമെന്നല്ല തന്റെ ആവശ്യമെന്നും ചിത്രത്തിലെ നായകന്റെ താരമൂല്യമോ ജനപ്രീതിയോ പരിഗണിക്കാതെ സിബിഎഫ്സി ചുമതല കൃത്യമായി നിര്‍വഹിക്കണമെന്നും അണ്ണാമലൈ വ്യക്തമാക്കി.

 

കോയമ്പത്തൂരില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് അണ്ണാമലൈ 'ടോക്‌സിക്' ഉള്‍പ്പെടെയുള്ള പാന്‍-ഇന്ത്യന്‍ ആക്ഷന്‍ സിനിമകളെ പരാമര്‍ശിച്ചത്.

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത് യാഷ് പ്രധാന വേഷത്തിലെത്തിയ ടോക്‌സിക് സിനിമയ്‌ക്കെതിരെ വിമര്‍ശനവുമായി കെ അണ്ണാമലൈ. അതിക്രമവും സ്ത്രീവിരുദ്ധതയും മഹത്വവല്‍ക്കരിക്കുന്ന സിനിമയാണിതെന്ന് അണ്ണാമലൈ വിമര്‍ശിച്ചു. ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്കിടെയാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (CBFC) നടപടികള്‍ക്കെതിരെ അണ്ണാമലൈ വിമര്‍ശനം ഉന്നയിച്ചത്.


കോയമ്പത്തൂരില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് അണ്ണാമലൈ 'ടോക്‌സിക്' ഉള്‍പ്പെടെയുള്ള പാന്‍-ഇന്ത്യന്‍ ആക്ഷന്‍ സിനിമകളെ പരാമര്‍ശിച്ചത്. അക്രമവും സ്ത്രീവിരുദ്ധ പ്രമേയങ്ങളും മഹത്വവല്‍ക്കരിക്കുന്ന ചിത്രങ്ങള്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ നല്‍കുമ്പോള്‍ മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമായി നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സിനിമകള്‍ നിരോധിക്കണമെന്നല്ല തന്റെ ആവശ്യമെന്നും ചിത്രത്തിലെ നായകന്റെ താരമൂല്യമോ ജനപ്രീതിയോ പരിഗണിക്കാതെ സിബിഎഫ്സി ചുമതല കൃത്യമായി നിര്‍വഹിക്കണമെന്നും അണ്ണാമലൈ വ്യക്തമാക്കി.

എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രങ്ങള്‍ കുട്ടികള്‍ കാണുന്നത് തടയുന്നതിലും കര്‍ശന നടപടി വേണം. സിംഗിള്‍ സ്‌ക്രീന്‍ തിയേറ്ററുകളില്‍ പ്രായപരിധി കര്‍ശനമായി പാലിക്കണം. എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രങ്ങള്‍ക്ക് കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കരുത്- അണ്ണാമലൈ പറഞ്ഞു