ഗിരീഷ് എ.ഡിയുടെ ബിഗ് ഫാനാണ്, പക്ഷേ പേടി കാരണം അവസരം ചോദിച്ചില്ല; തുറന്നുപറഞ്ഞ് അനിഷ്മ

തമിഴ് സിനിമകളിലൂടെ തിളങ്ങിനില്‍ക്കുന്നതിനിടയിലാണ് ഗിരീഷ് എ.ഡിയുടെ ചിത്രങ്ങളോടുള്ള തന്റെ ഇഷ്ടം അനിഷ്മ പങ്കുവെച്ചത്.

 

'ഞാന്‍ ഗിരീഷേട്ടന്റെ ഭയങ്കര ഫാനാണ്. ഗിരീഷേട്ടന്റെ പടമൊക്കെ ഭയങ്കര ഇഷ്ടമാണ്.

ഗിരീഷ് എ.ഡി ചിത്രങ്ങളുടെ വലിയ ആരാധികയാണെന്ന് നടി അനിഷ്മ. 'പൂവന്‍' സിനിമയുടെ ഓഡിഷന്‍ വേളയില്‍ ഗിരീഷ് എ.ഡിയോട് ഒരവസരം ചോദിക്കാന്‍ പേടിയായിരുന്നുവെന്ന് മാഡിസം ഡിജിറ്റലിന് നല്‍കിയ അഭിമുഖത്തില്‍ താരം വെളിപ്പെടുത്തി. തമിഴ് സിനിമകളിലൂടെ തിളങ്ങിനില്‍ക്കുന്നതിനിടയിലാണ് ഗിരീഷ് എ.ഡിയുടെ ചിത്രങ്ങളോടുള്ള തന്റെ ഇഷ്ടം അനിഷ്മ പങ്കുവെച്ചത്.

'ഞാന്‍ ഗിരീഷേട്ടന്റെ ഭയങ്കര ഫാനാണ്. ഗിരീഷേട്ടന്റെ പടമൊക്കെ ഭയങ്കര ഇഷ്ടമാണ്. പൂവന്‍ സിനിമയുടെ ഓഡിഷന്റെ സമയത്ത് വിനീതേട്ടനും ഗിരീഷേട്ടനൊക്കെ അവിടെ ഉണ്ടായിരുന്നു. ഗിരീഷേട്ടനെ കണ്ടപ്പോള്‍ എനിക്കിങ്ങനെ 'ചേട്ടാ അടുത്ത പടത്തില്‍ എന്തെങ്കിലും ചാന്‍സ് തരണേ'യെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ പേടി കാരണം ഞാന്‍ ചോദിച്ചില്ല. പിന്നെ പുള്ളീടെ കാതലനില്‍ ഓഡിഷന്‍ ചെയ്തിട്ട് സെലക്ട് ചെയ്തു. പുള്ളീടെ എല്ലാ പടവും എനിക്കിഷ്ടമാണ്,' അനിഷ്മ പറഞ്ഞു.

അദ്ദേഹത്തിന്റെ ഹ്യൂമര്‍ സെന്‍സ് സെറ്റിലായാലും പടത്തിലായാലും മികച്ചതാണെന്നും അദ്ദേഹത്തിന്റെ സിനിമകളില്‍ സാധാരണ മനുഷ്യര്‍ക്കുണ്ടാവുന്ന ഇന്‍സെക്യൂരിറ്റീസൊക്കെയുള്ള എല്ലാവര്‍ക്കും റിലേറ്റബിളായ കഥാപാത്രങ്ങളാവും പ്രധാന കഥാപാത്രങ്ങളെന്നും അനിഷ്മ കൂട്ടിച്ചേര്‍ത്തു.