'എക്സ്പ്രഷന്‍ ക്വീനില്‍ നിന്ന് ആക്ഷന്‍ ക്വീനിലേക്ക്'; നസ്രിയയെ പ്രശംസിച്ച് സ്റ്റണ്ട് ഡയറക്ടര്‍ ചേതന്‍ ഡിസൂസ

എക്സ്പ്രഷന്‍ ക്വീനില്‍ നിന്ന് ആക്ഷന്‍ ക്വീനിലേക്ക് എന്നാണ് നസ്രിയയെ ചേതന്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

 

ആക്ഷന്റെ ലോകത്തേക്കുള്ള നിന്റെ യാത്ര ഇവിടെ തുടങ്ങുകയാണ്

നടി നസ്രിയയുടെ പുതിയ ആക്ഷന്‍ പരീക്ഷണങ്ങളെക്കുറിച്ചു സൂചനനല്‍കുകയാണ് പ്രശസ്ത സ്റ്റണ്ട് ഡയറക്ടറും ആക്ഷന്‍ കൊറിയോഗ്രാഫറുമായ ചേതന്‍ ഡിസൂസ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം ഈ കാര്യം പറഞ്ഞിരിക്കുന്നത്.

എക്സ്പ്രഷന്‍ ക്വീനില്‍ നിന്ന് ആക്ഷന്‍ ക്വീനിലേക്ക് എന്നാണ് നസ്രിയയെ ചേതന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഏറെ സന്തോഷകരമായ കാര്യമാണ് നസ്രിയക്കൊപ്പം വര്‍ക്കു ചെയ്യാന്‍ സാധിച്ചതെന്നും, ആക്ഷന്‍ രംഗങ്ങള്‍ക്കു വേണ്ടി കഠിനധ്വാനം നടത്തുന്ന ആളാണ് നസ്രിയ എന്നും താരം ചേതന്‍ പറയുന്നു. ആക്ഷന്‍ സിനിമകളുടെ ലോകത്തേക്കുള്ള നസ്രിയയുടെ യാത്ര ഇവിടെ തുടങ്ങുകയാണെന്നും താരത്തെക്കുറിച്ച് അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'എക്സ്പ്രഷന്‍ ക്വീനില്‍ നിന്ന് ആക്ഷന്‍ ക്വീനിലേക്ക്! നസ്രിയയ്ക്കൊപ്പം ജോലി ചെയ്യുന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്. ഓരോ ചലനവും പഠിക്കാനും ഏറ്റവും മികച്ചത് നല്‍കാനുമുള്ള അവളുടെ മനസ്സാണ് എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത്. പരാതികളില്ല, ഒഴികഴിവുകളില്ല, പകരം പൂര്‍ണമായ അര്‍പ്പണബോധവും പരിശ്രമവും മാത്രം. എന്റെ ജോലി അവള്‍ ഏറെ എളുപ്പമാക്കി. ആക്ഷന്റെ ലോകത്തേക്കുള്ള നിന്റെ യാത്ര ഇവിടെ തുടങ്ങുകയാണ്! നിന്നെയോര്‍ത്ത് ഏറെ അഭിമാനം തോന്നുന്നു, നസ്!'

ഡിഎസ്പി ഇമ്പരാജ് എന്ന പൊലീസ് ഓഫീസറായാണ് സൂര്യ ചിത്രത്തിലെത്തുന്നത്. സ്‌റ്റൈലിഷ് മാസ് ലുക്കും ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളും നര്‍മം നിറഞ്ഞ മുഹൂര്‍ത്തങ്ങളും ത്രില്ലിംഗ് രംഗങ്ങളും ചേര്‍ന്ന കംപ്ലീറ്റ് എന്റര്‍ടെയ്നറാണ് ചിത്രമെന്നാണ് പ്രേക്ഷക അഭിപ്രായം. ആക്ഷനും കോമഡിയും സമന്വയിപ്പിക്കുന്ന വ്യത്യസ്തമായ അവതരണശൈലിയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം