'58 കിലോയില്‍ നിന്ന് 72 കിലോ വരെ, 14 കിലോ കുറച്ചു' ; യാത്ര എളുപ്പമായിരുന്നില്ലെന്ന് നിമിഷ സജയന്‍

ട്രെയിനിങ് സെഷനുകളില്‍ പലപ്പോഴും താന്‍ വൈകാരികമായി തളര്‍ന്നുപോയിരുന്നുവെന്നും നിമിഷ പറഞ്ഞു. 

 

വെയ്റ്റ് ലോസ് ജേര്‍ണിയിലെ ആദ്യ പത്ത് ദിവസങ്ങള്‍ ഏറെ ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് താരം വ്യക്തമാക്കി.

പുതിയ ചിത്രം 'ബബിത സിങ്' എന്ന ചിത്രത്തിനായി ശരീരഭാരം കൂട്ടിയ നടി നിമിഷ സജയന്‍ 14 കിലോ കുറച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവച്ചു. 58 കിലോയില്‍ നിന്ന് 72 കിലോ വരെയായിരുന്നു ചിത്രത്തിനായി താരം ശരീരഭാരം വര്‍ധിപ്പിച്ചത്. പിന്നീട് നടത്തിയ വെയ്റ്റ് ലോസ് യാത്ര അത്ര എളുപ്പമായിരുന്നില്ലെന്നും ശാരീരികവും വൈകാരികവുമായ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ നിമിഷ പറഞ്ഞു.


വെയ്റ്റ് ലോസ് ജേര്‍ണിയിലെ ആദ്യ പത്ത് ദിവസങ്ങള്‍ ഏറെ ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് താരം വ്യക്തമാക്കി. ഉറക്കക്കുറവ്, മൂഡ് സ്വിങ്സ്, നിരാശ, ക്ഷീണം തുടങ്ങിയവ അനുഭവപ്പെട്ടു. ഒരു ഘട്ടത്തില്‍ ഈ പ്രക്രിയ തുടരാന്‍ കഴിയില്ലെന്ന് പോലും തോന്നിയതായും നിമിഷ കുറിച്ചു.

ട്രെയിനിങ് സെഷനുകളില്‍ പലപ്പോഴും താന്‍ വൈകാരികമായി തളര്‍ന്നുപോയിരുന്നുവെന്നും നിമിഷ പറഞ്ഞു. ശരീരഭാരം കുറയ്ക്കാന്‍ തന്നെ സഹായിച്ച പരിശീലകന് ഇതിന്റെ മുഴുവന്‍ ക്രെഡിറ്റും നല്‍കുന്നതായും താരം വ്യക്തമാക്കി. ശരീരഭാരം കുറയ്ക്കുക എന്നതിലുപരി ക്ഷമയും പ്രക്രിയയിലുള്ള വിശ്വാസവും ഈ യാത്ര തന്നെ പഠിപ്പിച്ചെന്നും നിമിഷ പറഞ്ഞു.

''തിരിഞ്ഞുനോക്കുമ്പോള്‍ ഈ യാത്ര വെറും ശരീരഭാരം കുറയ്ക്കല്‍ മാത്രമായിരുന്നില്ല. ക്ഷമ, ഈ പ്രക്രിയയില്‍ വിശ്വസിക്കുക, ഏറ്റവും പ്രധാനമായി ശരിയായ ഒരാള്‍ കൂടെയുണ്ടാകുകഇതെല്ലാമായിരുന്നു,'' നിമിഷ പറയുന്നു