'ഫ്‌ളവേഴ്‌സ് ഒരു കോടി' 250 ന്റെ നിറവിൽ

 

'ഫ്‌ളവേഴ്‌സ് ഒരു കോടി' 250 ന്റെ നിറവിൽ

250ത്തിന്റെ നിറവിൽ ഫ്‌ളവേഴ്‌സ് ഒരു കോടി. ഒരു ഗെയിം ഷോ എന്നതിനപ്പുറം സാമൂഹിക പ്രതിബദ്ധതയും ദൃശ്യവിസ്മയവും കോർത്തിണക്കിയ ഒരു കോടിയെ പ്രേക്ഷകർ നെഞ്ചിലേറ്റുകയാണ്. ഒരു കോടി മത്സരാർത്ഥികളുടെ ഒത്തുചേരൽ ഞാറാഴ്ച്ച ഫ്‌ളവേഴ്‌സിൽ കാണാം.

250 എപ്പിസോഡുകൾ 272 ജീവിതങ്ങൾ. പലർക്കും പ്രതീക്ഷയും, കരുത്തും കരുതലുമായി മുന്നോട്ട് പോകുകയാണ് ഫ്‌ളവേഴ്‌സ് ഒരു കോടി. ആസ്വാദനത്തിനൊപ്പം പച്ചയായ ജീവിതം യഥാർഥ്യങ്ങൾ കൂടി വരച്ചുക്കാട്ടുന്നതാണ് ഒരു കോടിയേ കോടികണക്കിന് ഹൃദയങ്ങൾക്ക് പ്രിയപ്പെട്ടതാക്കിയത്.

250-ാം എപ്പിസോഡിന്റെ ആഘോഷത്തിന് ‘ ഒരു കോടി കിലുക്കം’ എന്നാണ് പേര് നൽകിയിരിക്കുന്നതെന്ന് ഷോ ഡയറക്ടർ രാകേഷ് പറഞ്ഞു. 250 എപ്പിസോഡുകളിലായി വന്ന 272 ൽ പരം മത്സരാർത്ഥികളെയും ഒരുമിച്ചു കൂട്ടിയാണ് ഒരു കോടി കിലുക്കം ഉത്സവമാക്കിയത്.