'സുഖമാണോ സുഖമാണ്'  ഫാമിലി എന്റർടെയ്‌നറിലെ  ആദ്യ ഗാനം റിലീസായി

 

അരുൺ ലാൽ രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന "സുഖമാണോ സുഖമാണ്" ചിത്രത്തിലെ  ആദ്യ ഗാനം പുറത്തിറങ്ങി. മാത്യു തോമസ്, ദേവിക സഞ്ജയ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഫെബ്രുവരി 13-ന് തിയേറ്ററുകളിലെത്തും

ഫാമിലി എന്റെർറ്റൈനെർ "സുഖമാണോ സുഖമാണ് " എന്ന ചിത്രത്തിന്റെ ആദ്യഗാനം റിലീസായി. കൂടെ കൂടാൻ എന്ന ഗാനത്തിന്റെ വരികൾ മനു മഞ്ജിത്തിന്റേതാണ്. എവുഗിൻ ആണ് ഈ മനോഹരമായ ഗാനത്തിന്റെ ആലാപനം. നിപിൻ ബെസന്ത് ആണ് സുഖമാണോ സുഖമാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഫെബ്രുവരി 13ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. അരുണ്‍ ലാല്‍ രാമചന്ദ്രനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

ലൂസിഫര്‍ സര്‍ക്കസിന്റെ ബാനറില്‍ ഗൗരവ് ചനാനയാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.സുഖമാണോ സുഖമാണ് ചിത്രത്തിന്റെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മാത്യു തോമസ്, ദേവിക സഞ്ജയ്, ജഗദീഷ്, സ്ഫടികം ജോര്‍ജ്, കുടശ്ശനാട് കനകം, നോബി മാര്‍ക്കോസ്, അഖില്‍ കവലയൂര്‍, മണിക്കുട്ടന്‍,ജിബിന്‍ ഗോപിനാഥ്, അബിന്‍ ബിനോ, തബ റീമ, ഗായത്രി മയൂര, സന്ധ്യാ മനോജ് തുടങ്ങിയവരാണ്.ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്. ചിത്രത്തിന്റെ ഓവര്‍സീസ് വിതരണാവകാശം പ്ലോട്ട് പിക്‌ചേഴ്‌സ് ആണ്. ലൂസിഫര്‍ മ്യൂസികിനാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ്.