187ല്‍ നിന്നും 277 തിയേറ്ററുകളിലേക്ക് കുതിച്ചുയര്‍ന്ന് 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍'

രണ്ടാം വാരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ തിയേറ്ററുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായിരിക്കുകയാണ്.

 

ആദ്യ ആഴ്ചയില്‍ 187 തിയേറ്ററുകള്‍ മാത്രം പ്രദര്‍ശനം നടത്തിയിരുന്ന പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍  ഇപ്പോള്‍ 277 തിയേറ്ററുകളിലേക്ക് സ്‌ക്രീനുകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്.

പാര്‍വതി കേന്ദ്ര കഥാപാത്രമായെത്തിയ ഏറ്റവും പുതിയ ചിത്രമായ പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്നു. ആദ്യ ഷോ മുതല്‍ സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്നും നേടാനായത്. ഇതിന് പിന്നാലെ ചിത്രത്തിന്റെ ഷോകളുടെ എണ്ണം വര്‍ധിച്ചിരുന്നു. ഇപ്പോഴിതാ രണ്ടാം വാരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ തിയേറ്ററുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായിരിക്കുകയാണ്.


ആദ്യ ആഴ്ചയില്‍ 187 തിയേറ്ററുകള്‍ മാത്രം പ്രദര്‍ശനം നടത്തിയിരുന്ന പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍  ഇപ്പോള്‍ 277 തിയേറ്ററുകളിലേക്ക് സ്‌ക്രീനുകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. മലയാള സിനിമയില്‍ അടുത്ത കാലത്ത് വന്ന മികച്ച ത്രില്ലറുകളില്‍ ഒന്നാണ് ചിത്രമെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. തിരക്കഥയ്ക്കും മേക്കിങ്ങിനും പെര്‍ഫോമന്‍സിനുമെല്ലാം വലിയ കയ്യടികളാണ് ഉയരുന്നത്.

നായികയായ പാര്‍വതി മുതല്‍ ആദ്യമായി പൊലീസ് വേഷത്തിലെത്തിയ മാത്യു തോമസ് അടക്കം ഓരോരുത്തരും തങ്ങളുടെ ഭാഗം ഏറ്റവും ഗംഭീരമായി തന്നെ സ്‌ക്രീനിലെത്തിച്ചു എന്നാണ് കമന്റുകള്‍. വിജയരാഘവന്‍, ഉണ്ണിമായ, സിദ്ധാര്‍ത്ഥ് ഭരതന്‍, വിനയ് ഫോര്‍ട്ട് എന്നിവരുടെ പ്രകടനവും സിനിമയെ ശക്തമാക്കുന്നു എന്നും ആളുകള്‍ അഭിപ്രായപ്പെടുന്നുണ്ട്.
ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കുന്ന ഒരു വനിത കോണ്‍സ്റ്റബിളിന്റെ ഔദ്യോഗിക ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്. പൊലീസ് സേനയ്ക്കുള്ളില്‍ നിലനില്‍ക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ക്കൊപ്പം ഓരോ കഥാപാത്രത്തിനും പല ലെയറുകള്‍ നല്‍കിയാണ് സിനിമയൊരുക്കിയിരിക്കുന്നത് എന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്. വളരെ കൃത്യമായി ഒരുക്കിയ സ്‌ക്രിപ്റ്റും അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന മേക്കിങ്ങുമാണ് സിനിമയുടെ പ്രധാന പ്ലസ് പോയിന്റ് എന്നും സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന കമന്റുകളിലുണ്ട്.