പത്തൊമ്പതാം വയസിൽ ആദ്യ വിവാഹം, ഇഷ്ടങ്ങൾ ഉണ്ടായാലും ആ പ്രായത്തിൽ ആരും വിവാഹം കഴിക്കരുത് ; അപ്സര
മിനി സ്ക്രീൻ പ്രേക്ഷകർക്ക് പരിചിതയായ നടിയാണ് അപ്സര. ബിഗ് ബോസ് റിയാലിറ്റി ഷോയിലും അപ്സര പങ്കെടുത്തിരുന്നു. അപ്സരയുടെ വിവാഹവും വലിയ വാർത്തയായി മാറിയിരുന്നു. ഇപ്പോഴിതാ പതിനാറാം വയസിൽ താൻ അഭിനയം ആരംഭിച്ചെന്നും പത്തൊമ്പതാം വയസിൽ ആദ്യ വിവാഹം കഴിഞ്ഞിരുന്നുവെന്നും പറയുകയാണ് അപ്സര. ആ പ്രായത്തിൽ ആരും വിവാഹം കഴിക്കരുതെന്നും നടി പറഞ്ഞു.
മിനി സ്ക്രീൻ പ്രേക്ഷകർക്ക് പരിചിതയായ നടിയാണ് അപ്സര. ബിഗ് ബോസ് റിയാലിറ്റി ഷോയിലും അപ്സര പങ്കെടുത്തിരുന്നു. അപ്സരയുടെ വിവാഹവും വലിയ വാർത്തയായി മാറിയിരുന്നു. ഇപ്പോഴിതാ പതിനാറാം വയസിൽ താൻ അഭിനയം ആരംഭിച്ചെന്നും പത്തൊമ്പതാം വയസിൽ ആദ്യ വിവാഹം കഴിഞ്ഞിരുന്നുവെന്നും പറയുകയാണ് അപ്സര. ആ പ്രായത്തിൽ ആരും വിവാഹം കഴിക്കരുതെന്നും നടി പറഞ്ഞു. ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും തനിക്ക് മാറ്റം ഒന്നും ഉണ്ടായിട്ടില്ലെന്നും നടി പറഞ്ഞു.
'മെന്റൽ ഹെൽത്തിന് വേണ്ടി ഒരുപാട് ആഗ്രഹിക്കുകയും അതിനായി സ്ട്രഗിൾ ചെയ്യുകയും ചെയ്തൊരാളാണ് ഞാൻ. കറക്ട് ഫോക്കസിൽ അല്ല നമ്മളെങ്കിൽ മെന്റൽ ഹെൽത്ത്, ശാരീരിക ആരോഗ്യം, പണം എല്ലാം നഷ്ടപ്പെട്ട് പോകും. സ്റ്റേറ്റ് അവാർഡും നിരവധി ആദരവുകളും പുരസ്കാരങ്ങളും ലഭിച്ചിട്ടുള്ള ഒരാളാണ് ഞാൻ. അതുകൊണ്ട് എന്തായിയെന്ന് ചോദിച്ചാൽ ഷെൽഫിൽ അതെല്ലാം എടുത്ത് വെച്ചിട്ടുണ്ട് അത്രമാത്രം. ഇത്രയൊന്നും പുരസ്കാരങ്ങൾ ലഭിക്കാത്ത ആളുകൾ പക്ഷെ ഉയരങ്ങളിൽ എത്തിയിട്ടുമുണ്ട്. ഞാൻ എന്തെങ്കിലും ആയോയെന്ന് ചോദിച്ചാൽ ആയിട്ടുണ്ട്. ഇല്ലേയെന്ന് ചോദിച്ചാൽ ഇല്ല.
മുപ്പത്താറോളം സീരിയലുകൾ ചെയ്തിട്ടുണ്ട്. പന്ത്രണ്ടോളം അവാർഡുകൾ എനിക്ക് കിട്ടിയിട്ടുണ്ട്. ബഡായി ബംഗ്ലാവും ബിഗ് ബോസും അടക്കം നിരവധി ഷോകൾ ചെയ്തിട്ടുമുണ്ട്. ഒരു കഴിവുമില്ലാത്ത ഒരാൾക്ക് ഇത്രയും ചെയ്യാൻ കഴിയില്ലല്ലോ. എന്ന് കരുതി ഞാൻ ആഗ്രഹിച്ചിടത്ത് എത്തിയോയെന്ന് ചോദിച്ചാൽ ഇല്ല. ലൈഫിലും പ്രൊഫഷനിലും ഫോക്കസ്ഡായിരിക്കണമെന്ന് പുതുതായി ഇന്റസ്ട്രിയിലേക്ക് കടന്ന് വരുന്നവരോട് ഞാൻ പറയാറുണ്ട്. അതുപോലെ ഒരാൾക്ക് വേണ്ടിയും സമയവും ജീവിതവും സ്നേഹവും ഒന്നും പൂർണ്ണമായും ഇൻവെസ്റ്റ് ചെയ്യരുത്. ഫസ്റ്റ് പ്രയോറിറ്റി എപ്പോഴും നമുക്ക് തന്നെ കൊടുക്കണം. പീപ്പിൾ പ്ലീസിങ് സ്വഭാവം എനിക്ക് ഇപ്പോഴുമുണ്ട്.
എന്റെ ലൈഫ് മാറിയത് 16 മുതൽ 19 വരെയുള്ള പ്രായത്തിലായിരുന്നു. പതിനാറ് വയസിലാണ് സീരിയലിൽ വന്നത്. വരുന്ന ക്യാരക്ടറുകൾ എല്ലാം വാരി വലിച്ച് ചെയ്യുമായിരുന്നു. സെൽഫ് പ്രമോഷനും ചെയ്തില്ല. പത്തൊമ്പത്, ഇരുപത് വയസായപ്പോഴേക്കും ആദ്യ വിവാഹം നടന്നു. ലൈഫിന് ഒരു പ്ലാനില്ലായിരുന്നു. ഇഷ്ടങ്ങൾ ഉണ്ടായാലും ആ പ്രായത്തിൽ ആരും വിവാഹം കഴിക്കരുത്. ലൈഫ് പാട്നറൊക്കെ പിന്നെയും ഉണ്ടാകും. അതല്ല ജീവിതത്തിലെ ഏറ്റവും പ്രധാന കാര്യം,' അപ്സര പറഞ്ഞു.