ചിരിപ്പിക്കാൻ അവരെത്തി; ഈ വാരം ഒടിടി റിലീസ് ആയ ചിത്രങ്ങൾ അറിയാം

അത്തരത്തിൽ മിസ് ആയി പോയവ വീട്ടിലിരുന്ന് കാണാൻ സാധിക്കും. അങ്ങനെ 3 മലയാളചിത്രങ്ങൾ കൂടി ഒടിടിയിൽ റിലീസിനെത്തിയിരിക്കുകയാണ്.
 


സിനിമ കാണാൻ എല്ലാവർക്കും ഇഷ്ടമാണ്. പുതിയതായി റിലീസ് ചെയ്യുന്ന ചിത്രങ്ങൾ മുടങ്ങാതെ തീയറ്ററിൽ പോയി കാണുന്നവർ ഏറെയാണ്. എന്നാൽ ചില കാരണങ്ങളാൽ പലർക്കും ചിത്രങ്ങൾ മിസ്സായി പോകാൻ സാധ്യതയുണ്ട്. അത്തരത്തിൽ മിസ് ആയി പോയവ വീട്ടിലിരുന്ന് കാണാൻ സാധിക്കും. അങ്ങനെ 3 മലയാളചിത്രങ്ങൾ കൂടി ഒടിടിയിൽ റിലീസിനെത്തിയിരിക്കുകയാണ്.

ദി പെറ്റ് ഡിറ്റക്ടീവ്

ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രനീഷ് വിജയൻ സംവിധാനം ചെയ്ത ‘ദി പെറ്റ് ഡിറ്റക്ടീവ്’ ഒടിടിയിലെത്തി. ഷറഫുദ്ദീന്റെ ‘സിഐഡി മൂസ’ എന്നു വിശേഷിപ്പിക്കാവുന്ന ചിത്രം അടിമുടി ഫൺ റൈഡാണ്. ടോണി ജോസ് അലുല എന്ന ഡിറ്റക്റ്റീവ് കഥാപാത്രമായി ഷറഫുദീൻ എത്തുന്ന ചിത്രം കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഴോണറിൽ വരുന്ന ചിത്രമാണ്. ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത് സീആ5 ആണ്. ചിത്രം സീ 5ൽ സ്ട്രീമിങ് ആരംഭിച്ചു.

ദി കേസ് ഡയറി

അസ്കർ സൗദാൻ, രാഹുൽ മാധവ്, സാക്ഷി അഗർവാൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിലീപ് നാരായണൻ സംവിധാനം ചെയ്ത ‘ദി കേസ് ഡയറി’ ഒടിടിയിലെത്തി. വിജയരാഘവൻ, ബിജുക്കുട്ടൻ, ബാല, റിയാസ് ഖാൻ, മേഘനാദൻ, അജ്മൽ നിയാസ്, കിച്ചു, ഗോകുലൻ, അബിൻജോൺ, രേഖ നീരജ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ. ചിത്രം മനോരമ മാക്സിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്.

ലൗ എഫ്എം

റേഡിയോ ഒരു വികാരമായി നെഞ്ചിലേറ്റിയ പഴയ തലമുറയുടെ പ്രണയവും വിരഹവും സന്തോഷവും സങ്കടങ്ങളുമെല്ലാം പ്രമേയമാവുന്ന ലൗ എഫ് എം ഒടിടിയിലെത്തി. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ അപ്പാനി ശരത്താണ് കേന്ദ്ര കഥാപാത്രമാകുന്നത്. മനോരമ മാക്സാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ. ചിത്രം ഇപ്പോൾ മനോരമ മാക്സിൽ കാണാം.