ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ രഞ്ജിത്തിനെ ഫെഫ്കയിൽ നിന്ന് മാറ്റിനിർത്തും, നടപടിക്രമങ്ങൾ ആരംഭിച്ചു : ബി ഉണ്ണികൃഷ്ണൻ

യുവനടിയുടെ പരാതിയെ തുടർന്ന് ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ ഫെഫ്കയിൽ നിന്നും മാറ്റിനിർത്തുമെന്ന് വ്യക്തമാക്കി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. സമാനമായ മറ്റ് കേസുകളിൽ ഫെഫ്ക സ്വീകരിച്ച അതേ നിലപാടും നടപടിക്രമവും തന്നെയാകും ഈ കേസിലും സ്വീകരിക്കുക എന്ന് ബി ഉണ്ണികൃഷ്ണൻ മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിൽ പറഞ്ഞു.

'ലൈംഗികാതിക്രമ കേസിൽ ഉൾപ്പെട്ട ഒരാൾ ഫെഫ്ക മെമ്പർ ആണെങ്കിൽ ആ കേസിൽ തീർപ്പുണ്ടാകുന്നത് വരെ മാറ്റിനിർത്തുക എന്നതാണ് ഫെഫ്കയുടെ നടപടിക്രമം. ആ നിർദേശം ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയനും റൈറ്റേഴ്‌സ് യൂണിയനും നൽകിയിട്ടുണ്ട്. അവർ ഓൺലൈൻ ആയി മീറ്റിംഗ് കൂടി അതിൽ തീരുമാനമെടുക്കും,' ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. അതേസമയം, രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഐസിസിയിൽ യുവനടിയുടെ പരാതി വന്നിട്ടില്ലെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

 എറണാകുളം: യുവനടിയുടെ പരാതിയെ തുടർന്ന് ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ ഫെഫ്കയിൽ നിന്നും മാറ്റിനിർത്തുമെന്ന് വ്യക്തമാക്കി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. സമാനമായ മറ്റ് കേസുകളിൽ ഫെഫ്ക സ്വീകരിച്ച അതേ നിലപാടും നടപടിക്രമവും തന്നെയാകും ഈ കേസിലും സ്വീകരിക്കുക എന്ന് ബി ഉണ്ണികൃഷ്ണൻ മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിൽ പറഞ്ഞു.

'ലൈംഗികാതിക്രമ കേസിൽ ഉൾപ്പെട്ട ഒരാൾ ഫെഫ്ക മെമ്പർ ആണെങ്കിൽ ആ കേസിൽ തീർപ്പുണ്ടാകുന്നത് വരെ മാറ്റിനിർത്തുക എന്നതാണ് ഫെഫ്കയുടെ നടപടിക്രമം. ആ നിർദേശം ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയനും റൈറ്റേഴ്‌സ് യൂണിയനും നൽകിയിട്ടുണ്ട്. അവർ ഓൺലൈൻ ആയി മീറ്റിംഗ് കൂടി അതിൽ തീരുമാനമെടുക്കും,' ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. അതേസമയം, രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഐസിസിയിൽ യുവനടിയുടെ പരാതി വന്നിട്ടില്ലെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്നലെ രാത്രി എറണാകുളത്ത് നിന്നും തൊടുപുഴയിലേക്ക് പോകുന്ന വഴി മുട്ടത്തുവെച്ചാണ് എറണാകുളം സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശത്തെ തുടർന്ന് തൊടുപുഴ പൊലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് കൊച്ചി പൊലീസിന് കൈമാറി. സിനിമാ ലൊക്കേഷനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലാണ് അറസ്റ്റ്. രഞ്ജിത്തിന്റെ പുതിയ സിനിമയിൽ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി.