അച്ഛന്‍ ആകെ തല്ലിയത് ഉഴപ്പിന്റെ പേരിൽ’: സൈജു കുറുപ്പ്
അച്ഛനെ കുറിച്ചും തന്റെ വിദ്യാഭ്യാസ കാലത്തെ കുറിച്ചുമുള്ള ഓർമകള്‍ പങ്കുവെച്ച് നടൻ സൈജു കുറുപ്പ്. താൻ പഠിക്കാൻ ഉഴപ്പനായിരുന്നു എന്നും നാല് വര്‍ഷത്തെ കോഴ്‌സ് പാസാകാന്‍ താൻ അഞ്ചര വര്‍ഷമെടുത്തു എന്നും സൈജു കുറുപ്പ് പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്.

അച്ഛന്‍ തന്നെ ആകെ വഴക്കു പറഞ്ഞതും തല്ലിയതും ഉഴപ്പിന്റെ പേരിലാണെന്ന് താരം പറയുന്നു. ഓര്‍മയിലെ ബെസ്റ്റ് സീന്‍ ഏതാണെന്ന് ചോദിച്ചാൽ ഫൈനല്‍ ഇയര്‍ റിസള്‍ട്ട് വന്നപ്പോള്‍ അച്ഛന്‍ തന്നെ കെട്ടിപ്പിടിച്ചതാണ് സൈജു പറഞ്ഞു. എഞ്ചിനീയറിങ് ഫൈനല്‍ ഇയര്‍ റിസള്‍ട്ട് വന്നപ്പോഴായിരുന്നു ഇത്. അച്ഛന്‍ സ്വതവേ സ്‌നേഹം പുറത്ത് പ്രകടിപ്പിക്കാത്ത ആളായതിനാൽ ആ കെട്ടിപ്പിടുത്തം താരത്തിന് സർപ്രൈസിങ് ആയിരുന്നു.
മൈനിങ് എഞ്ചിനീയറിങ് ആയിരുന്നു ഞാന്‍ പഠിച്ചത്. നാല് വര്‍ഷത്തെ കോഴ്‌സ് അഞ്ചര വര്‍ഷമെടുത്താണ് പാസായത്. പാസായെന്ന് പേപ്പറില്‍ റോള്‍ നമ്പര്‍ കണ്ട് മനസിലായപ്പോൾ അച്ഛൻ എന്നെ ചേര്‍ത്തു പിടിച്ചു.
‘അച്ഛന് ഡിഫന്‍സ് അക്കൗണ്ട്‌സിലായിരുന്നു ജോലി. അങ്ങനെയാണ് മഹാരാഷ്ട്രയിലെത്തിയത്, 22 വയസു വരെ അവിടെ ആയിരുന്നു’. സൈജു കുറുപ്പ് പറഞ്ഞു.
അതേസമയം താരം നായകനായെത്തിയ മോഹിനിയാട്ടം സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. താരം തന്നെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഭരതനാട്യം സിനിമയുടെ തുടർച്ചായായിരുന്നു ഈ ചിത്രം. 50 കോടി ക്ലബ്ബിൽ ഇടംപിടിച്ച സിനിമ ഇപ്പോൾ ഒടിടിയിലും ലഭ്യമാണ്. നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് തുടങ്ങിയ ചിത്രം ഇപ്പോൾ ഒടിടിയിലും ഹിറ്റടിച്ചു. സ്ട്രീമിങ് ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ ഇന്ത്യയിലെ ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്തെത്താൻ മോഹിനിയാട്ടം സിനിമയ്ക്കായി.