മുത്തച്ഛന് ആദരവുമായി എത്തിയ ജൂനിയര്‍ എന്‍ടിആറിനെ ഫാന്‍സ് വളഞ്ഞു
നൂറാം ജന്മദിനത്തില്‍ എന്‍ടിആറിന് ആദരവ് അർപ്പിക്കാൻ എൻടിആർ ഘട്ടിൽ എത്തിയ തെലുങ്ക് സൂപ്പർ സ്റ്റാർ ജൂനിയർ എൻടിആറിന് ചുറ്റും ആരാധകര്‍ കൂടി. ഞായറാഴ്ച രാവിലെ അന്തരിച്ച നന്ദമുരി എൻടിആറിന്റെ ശതാബ്ദിയോടനുബന്ധിച്ച് പ്രാർത്ഥിക്കാനും ആദരാഞ്ജലികൾ അർപ്പിക്കാനുമാണ് ജൂനിയര്‍ എന്‍ടിആര്‍ എത്തിയത്.
സോഷ്യൽ മീഡിയയില്‍ വലിയ വൈറലായിരുന്നു താരക് എന്ന് വിളിക്കുന്ന ജൂനിയര്‍ എന്‍ടിആര്‍ മുത്തച്ഛന്‍റെ അന്തവിശ്രമ സ്ഥലത്ത് എത്തിയത്. എന്നാല്‍ സ്ഥലത്ത് തടിച്ചുകൂടിയ ആരാധകരുടെ പെരുമാറ്റം ശരിക്കും വിമര്‍ശനം ഏറ്റുവാങ്ങി.
വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയിൽ, ജൂനിയർ എൻടിആർ വെള്ള വസ്ത്രം ധരിച്ച് തന്റെ അംഗരക്ഷകര്‍ക്കൊപ്പം എന്‍ടിആറിന്‍റെ അന്ത്യവിശ്രമ സ്ഥലത്തേക്ക്എത്തുന്നത് കാണാം. എന്നാല്‍ ആരാധകരുടെ വന്‍ കൂട്ടമാണ് അവിടെ തടിച്ചുകൂടിയത്. ഇവരുടെ തിരക്കില്‍ സമാധിഘട്ടിന് അടുത്ത് എത്താന്‍ പോലും ജൂനിയര്‍ എന്‍ടിആര്‍ കഷ്ടപ്പെടുന്നുണ്ടായിരുന്നു.
ജനക്കൂട്ടത്തിനിടയില്‍ പെട്ടിട്ടും ജൂനിയര്‍ എന്‍ടിആര്‍ വളരെ ശാന്തനായിരുന്നു. ജനങ്ങള്‍ ഒതുങ്ങാനും വഴിക്ക് വേണ്ടിയും അദ്ദേഹം ക്ഷമയോടെ കാത്തിരിക്കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ ഒടുവില്‍ സുരക്ഷ ജീവനക്കാരും പൊലീസും ഇടപെട്ട് താരകിനെ സമാധിക്ക് അടുത്ത് എത്തിക്കുകയായിരുന്നു.