നടിയ്ക്കു ചുറ്റും ഉന്തും തള്ളുമായി ആരാധകര്‍ ; വിമര്‍ശനം

നടിയെ തൊടാനും വസ്ത്രം പിടിച്ച് വലിക്കാനും സെല്‍ഫി എടുക്കാനുമെല്ലാം ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം

 

നടിക്ക് ചുറ്റും ഉന്തും തള്ളുമായി കൂടുന്ന ആളുകളെയും വീഡിയോയില്‍ കാണാം.

പ്രഭാസ് ചിത്രം ദി രാജാസാബിന്റെ സോങ് ലോഞ്ച് കഴിഞ്ഞ് തിരിച്ചിറഞ്ഞവേ നടി നിധി അഗര്‍വാളിന് നേരിടേണ്ടി വന്ന ദുരനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ഹൈദരാബാദില്‍ വെച്ചു നടന്ന പരിപാടിക്ക് ശേഷം മടങ്ങുന്നതിനിടെയാണ് നടി ആരാധകര്‍ക്കിടയില്‍ പെട്ടത്. ഒരു വിധത്തില്‍ കാറില്‍ കയറി രക്ഷപ്പെടുന്ന നടി വളരെയധികം അസ്വസ്ഥയാകുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നടിക്ക് ചുറ്റും ഉന്തും തള്ളുമായി കൂടുന്ന ആളുകളെയും വീഡിയോയില്‍ കാണാം.

നടിയെ തൊടാനും വസ്ത്രം പിടിച്ച് വലിക്കാനും സെല്‍ഫി എടുക്കാനുമെല്ലാം ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. സുരക്ഷാ ജീവനക്കാരും നടിയെ കാറിലേക്ക് എത്തിക്കാന്‍ നന്നായി ബുദ്ധിമുട്ടി. വീഡിയോ പ്രചരിച്ചതിന് പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് പുറത്തുവരുന്നത്. ഒരു സ്ത്രീയ്ക്ക് പൊതുയിടത്ത് ഇത്തരം അനുഭവം നേരിടേണ്ടി വന്നത് ഞെട്ടിക്കുന്ന സംഭവം ആണെന്നും ആളുകള്‍ കുറച്ചുകൂടി മാന്യമായി പെരുമാറണമെന്നും പലരും എക്‌സില്‍ കുറിക്കുന്നുണ്ട്. നടിയ്ക്ക് കൃത്യമായി സുരക്ഷ ഒരുക്കാത്തതിലും വിമര്‍ശനം ഉയരുന്നുണ്ട്.

ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ വലിയ വീഴ്ചയുണ്ടായതായും പരിപാടിക്ക് പൊലീസ് അനുമതി വാങ്ങിയില്ലെന്നും അത് സുരക്ഷയെ ബാധിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിരവധി പേരാണ് ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നത്. ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ കുറച്ചുകൂടി ശ്രദ്ധിക്കണമെന്നും കമന്റുകള്‍ ഉയരുന്നുണ്ട്.