പ്രശസ്ത സംവിധായകൻ മോഹൻ അന്തരിച്ചു

പ്രശസ്ത സംവിധായകൻ മോഹൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യപരമായ പ്രശ്നങ്ങളാല്‍ കുറച്ചുകാലമായി ചികില്‍സയിലായിരുന്നു. പക്ഷെ, ശാലിനി എന്‍റെ കൂട്ടുകാരി, ഇസബെല്ല, അങ്ങനെയൊരു അവധിക്കാലത്ത് തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് മോഹന്‍. 
 

കൊച്ചി: പ്രശസ്ത സംവിധായകൻ മോഹൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യപരമായ പ്രശ്നങ്ങളാല്‍ കുറച്ചുകാലമായി ചികില്‍സയിലായിരുന്നു. പക്ഷെ, ശാലിനി എന്‍റെ കൂട്ടുകാരി, ഇസബെല്ല, അങ്ങനെയൊരു അവധിക്കാലത്ത് തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് മോഹന്‍. 

1978 ൽ റിലീസ് ചെയ്ത വാടക വീട് എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് എത്തിയത്. ശാലിനി എന്റെ കൂട്ടുകാരിയിലൂടെ ശോഭ എന്ന നടിയുടെ ഏറ്റവും മികച്ച പ്രകടനം തിരശ്ശീലയിൽ എത്തി. നെടുമുടി വേണുവിന്റെ തകർപ്പൻ അഭിനയത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം പൊള്ളിച്ച സിനിമയായിരുന്നു വിടപറയും മുൻപേ. പക്ഷേ, അങ്ങനെ ഒരു അവധിക്കാലത്ത്, മംഗളം നേരുന്നു, തീർഥം, മുഖം തുടങ്ങിയവയാണ് മോഹന്റെ ശ്രദ്ധനേടിയ ചിത്രങ്ങൾ. 2005 ൽ റിലീസ് ചെയ്ത കാമ്പസ് ആണ് അവസാന ചിത്രം.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലായിരുന്നു പ്രീഡിഗ്രി വിദ്യാഭ്യാസം. ഫോട്ടോഗ്രഫിയിൽ തൽപ്പരനായിരുന്നു. പിതാവിന്റെ സുഹൃത്ത് വഴിയാണ് സംവിധായകൻ എം കൃഷ്ണൻ നായരെ പരിചയപ്പെട്ടത് വഴിത്തിരിവായി. തിക്കുറിശ്ശി സുകുമാരൻ നായർ, എബി രാജ് , മധു, പി വേണു എന്നിവരുടെയെല്ലാം അസിസ്റ്റന്റായി.

സിനിമയിലെ എല്ലാ മേഖലയിലും പ്രവർത്തിച്ചു. തിക്കുറിശ്ശി സുകുമാരൻ നായർ, എബി രാജ് , മധു, പി വേണു എന്നിവരുടെയെല്ലാം അസിസ്റ്റന്റായി. ഹരിഹരന്റെ രാജഹംസം എന്ന സിനിമയിൽ ഫസ്റ്റ് അസിസ്റ്റന്റ് ആയി. അങ്ങനെ ഒരു അവധിക്കാലത്ത്, മുഖം, ശ്രുതി, ആലോലം വിടപറയും മുമ്പേ എന്നീ അഞ്ചു സിനിമകൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്. തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിലാണ് ജനനം. രണ്ട് പെൺകുട്ടികൾ എന്ന സിനിമയിലെ നായികയായ അനുപമയാണ് ഭാര്യ. പുരന്ദർ മോഹൻ, ഉപേന്ദർ മോഹൻ എന്നിവർ മക്കളാണ്.