വിവാഹമോചനത്തിൽ പിന്തുണ നൽകിയത് കുടുംബം ; ഹൻസിക മോട്‌വാനി
നടി ഹൻസിക മോട്‌വാനി ഭർത്താവ് സൊഹേൽ ഖതുരിയയിൽ നിന്ന് വിവാഹ മോചനം നേടിയത് സമൂഹ മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ജീവിതത്തിലെ വളരെ വിഷമകരമായ ഘട്ടത്തിൽ തൻറെ അമ്മ മോണ മോട്‌വാനി, സഹോദരൻ പ്രശാന്ത് മോട്‌വാനി എന്നിവരിൽ നിന്ന് ലഭിച്ച പിന്തുണയെക്കുറിച്ച് ഹൻസിക മനസ്സു തുറന്നു.

മാഷബിൾ ഇന്ത്യയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. 'അമ്മ എപ്പോഴും എന്റെ നെടുംതൂണായിരുന്നു, ചേട്ടനും. അവരുടെ പിന്തുണയാണ് എല്ലാം. എന്റെ തീരുമാനങ്ങൾ എന്തുതന്നെയായാലും അവർ എന്നെ പിന്തുണക്കും. എന്തുചെയ്യണമെന്ന് അവർ ഒരിക്കലും എന്നോട് പറഞ്ഞിട്ടില്ല. അവസാനം, സന്തോഷവും ആരോഗ്യവും നിലനിർത്തുക എന്നതാണ് പ്രധാനം' ഹൻസിക പറഞ്ഞു.
തൻറെ വിവാഹവും വിവാഹ മോചനവും ആഘോഷിക്കുന്ന ചില മാധ്യമങ്ങൾക്ക് എതിരെയും ഹൻസിക പ്രതികരിച്ചിരുന്നു. 'അവർക്ക് ക്ലിക്ക്ബെയ്റ്റ് വേണം, അതവർക്ക് ലഭിച്ചു. അവർക്ക് വാർത്തകൾ വേണം, അവർക്കതും ലഭിച്ചു. ഞാൻ ഒരിക്കലും കാര്യങ്ങളെ ന്യായീകരിച്ചില്ല, കാരണം അത് എനിക്കൊരു പ്രശ്നമായിരുന്നില്ല' നടി പറഞ്ഞു.
ആ സാഹചര്യത്തെ തരണം ചെയ്യാൻ കാരണമായ അമ്മയുടെ ഉപദേശത്തെകുറിച്ചും ഹൻസിക പങ്കുവെച്ചു. 'അമ്മ ഒരിക്കൽ എന്നോട് പറഞ്ഞു, നിൻറെ വേദന ഒരിക്കലും മറ്റൊരാളുടെ വിനോദമാകരുത്. അതുകൊണ്ട് ഞാൻ എത്ര വിഷമിച്ചാലും ആരും അത് അറിയുന്നില്ല. ഞാൻ അത് മറന്നുകഴിഞ്ഞാൽ പിന്നെ ആളുകൾ എന്ത് പറയുന്നു എന്നത് എൻറെ പ്രശ്നമല്ല' നടി കൂട്ടിച്ചേർത്തു.