ഫഹദിന്റെ ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ എത്തുന്നു
മോഹൻലാലിന്റെ ശബ്ദവും എസ്.എസ്. രാജമൗലിയുടെ അവതരണവും, ഫഹദ് ഫാസിലിനെ വ്യത്യസ്തമായൊരു കഥാപാത്രത്തിൽ അവതരിപ്പിക്കുന്ന ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ ട്രെയിലർ പുറത്തിറങ്ങി.
മോഹൻലാലിന്റെ ശബ്ദവും എസ്.എസ്. രാജമൗലിയുടെ അവതരണവും, ഫഹദ് ഫാസിലിനെ വ്യത്യസ്തമായൊരു കഥാപാത്രത്തിൽ അവതരിപ്പിക്കുന്ന ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ ട്രെയിലർ പുറത്തിറങ്ങി. ഫാന്റസിയും തമാശയും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളും കോർത്തിണക്കിയ ചിത്രത്തിന്റെ ട്രെയിലർ ഹൈദരാബാദിലെ പ്രസാദ് സ്റ്റുഡിയോസിൽ നടന്ന ചടങ്ങിലാണ് റിലീസ് ചെയ്തത്. എസ്.എസ്. രാജമൗലി അവതരിപ്പിക്കുന്ന ചിത്രം ഒക്ടോബർ 2ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.
നവാഗതനായ ശശാങ്ക് യെലേട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ബാഹുബലി’ ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ നിർമാതാക്കളായ അർക്ക മീഡിയ വർക്ക്സും നിർമാണത്തിൽ പങ്കാളികളാണ്. അർക്ക മീഡിയ വർക്ക്സ്, ഷോയിംഗ് ബിസിനസ് ബാനറുകളിൽ ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ്.എസ്. കാർത്തികേയ എന്നിവർ ചേർന്നാണ് നിർമാണം. ഭാവന സ്റ്റുഡിയോസിന്റെ ഭാവന റിലീസാണ് ചിത്രം കേരളത്തിലെത്തിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ടീസറും ഗാനവും സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.
ഫാന്റസി ഫാമിലി എന്റർടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ പതിവ് കഥാപാത്രങ്ങളിൽനിന്ന് വ്യത്യസ്തമായ വേഷത്തിലാണ് എത്തുന്നത്. ബാലതാരം സാറയുടെ പ്രകടനവും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. കാലഭൈരവയാണ് സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നത്. എസ്.എസ്. കാഞ്ചിയാണ് സ്ക്രിപ്റ്റ് ഡെവലപ്‌മെന്റ് നിർവഹിച്ചത്, ഹംസ അലി കോ-റൈറ്ററാണ്. ബാലാജി സുബ്രഹ്മണ്യം ഛായാഗ്രഹണവും പ്രവീൺ ആന്റണി എഡിറ്റിംഗും കൈകാര്യം ചെയ്യുന്നു.
സുധൻ കൊറിയോഗ്രഫിയും രമ രാജമൗലി കോസ്റ്റ്യൂം ഡിസൈനും സ്റ്റൈലിംഗും നിർവഹിക്കുന്നു. എസ്.എസ്. ശശാങ്ക് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും ഡി. സതീഷ് കുമാർ പ്രൊഡക്ഷൻ എക്സിക്യൂട്ടീവും രാഹുൽ ഷാലി ലൈൻ പ്രൊഡ്യൂസറും ഡി. യോഗാനന്ദ് പ്രൊഡക്ഷൻ കൺട്രോളറുമാണ്. പി.ആർ.ഒ പ്രതീഷ് ശേഖറാണ്. ഫാന്റസി, കുടുംബഹാസ്യം, ഫഹദിന്റെ വേറിട്ട കഥാപാത്രം എന്നിവയുമായി ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ ഒക്ടോബർ 2ന് തിയേറ്ററുകളിലെത്തും.