ഭീതിപ്പെടുത്താൻ 'F6 ബിൽഡിംഗ് ഐവറി സ്ട്രീറ്റ്'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, റിലീസ് ജനുവരിയിൽ

ഓറാ ടെയ്ൽ സ്റ്റുഡിയോസിന്റെ ബാനറിൽ നവാഗതനായ അഭയ് ശങ്കർ രചനയും സംവിധാനവും നിർവഹിക്കുന്ന ഹൊറർ ത്രില്ലർ ചിത്രം ‘F6 ബിൽഡിംഗ് ഐവറി സ്ട്രീറ്റി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. തമിഴ്, മലയാളം ഭാഷകളിലായി ഒരുങ്ങുന്ന ഈ ചിത്രം 2027 ജനുവരിയിൽ തിയറ്ററുകളിലെത്തും. ഇരുണ്ടതും ദുരൂഹത നിറഞ്ഞതുമായ ഒരു കെട്ടിടത്തിന്റെ പശ്ചാത്തലത്തിൽ ഭയത്തോടെ നിൽക്കുന്ന അമ്മയുടെയും മകന്റെയും ചിത്രമാണ് പോസ്റ്ററിലുള്ളത്.

കേരളത്തിൽ നിന്ന് പുതിയ ജീവിതം തേടി അമ്മയോടൊപ്പം ചെന്നൈയിലേക്ക് താമസം മാറുന്ന സിനിമാമോഹിയായ യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. പുതിയ താമസസ്ഥലത്ത് ഇവർ നേരിടുന്ന അമാനുഷികവും ഭയാനകവുമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഹൊറർ, ത്രില്ലർ ഘടകങ്ങൾക്കൊപ്പം കുടുംബബന്ധങ്ങളും പ്രണയവും കോമഡിയും സമന്വയിപ്പിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

കലേഷ് രാമാനന്ദ് നായകനാകുന്ന ചിത്രത്തിൽ ശ്രദ്ധ ഗോകുലാണ് നായിക. കലാരഞ്ജിനി നായകന്റെ അമ്മയുടെ വേഷത്തിൽ എത്തുന്നു. രമേഷ് തിലക്, തലൈവാസൽ വിജയ്, ചാർമിള, ടി.എസ്.ആർ. ശ്രീനിവാസൻ, കുംകി അശ്വിൻ, ഡോ. അമർ രാമചന്ദ്രൻ, പ്രതിഭാ പ്രതാപ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

ശ്രീജിത്ത് ഇടവന സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്ന ചിത്രത്തിന് വേണ്ടി വിനീത് ശ്രീനിവാസൻ, ഹിഷാം അബ്ദുൽ വഹാബ്, അനില രാജീവ് എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. പ്രശാന്ത് പ്രണവം ഛായാഗ്രഹണവും എം.എസ്. അയ്യപ്പൻ നായർ എഡിറ്റിംഗും നിർവഹിക്കുന്നു. സ്റ്റണ്ട് മാസ്റ്റർ ജാക്കി ജോൺസൺ പ്രോജക്ട് ഡിസൈനറായി എത്തുന്ന ചിത്രത്തിന്റെ വിഎഫ്എക്സ് ദീപു ചന്ദ്രനാണ് കൈകാര്യം ചെയ്യുന്നത്. ചെന്നൈയിലും തിരുവനന്തപുരത്തുമായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. പിആർഒ: എം.കെ. ഷെജിൻ.