സര്‍വ്വം മായ ഒടിടിയിലും കൈയ്യടി നേടുന്നു

 

. മികച്ച പ്രതികരണമാണ് സ്ട്രീമിങ്ങിലും സിനിമയ്ക്ക് ലഭിക്കുന്നത്.

 

നിവിന്‍ പോളിയുടെ തിരിച്ചുവരവ് ആരാധകര്‍ ആഘോഷിക്കുകയാണ്.

അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന സര്‍വ്വം മായ വലിയ വിജയമാണ് തിയേറ്ററില്‍ നിന്നും നേടുന്നത്. ആഗോള ബോക്‌സ് ഓഫീസില്‍ സിനിമ ഇതിനോടകം 150 കോടി പിന്നിട്ടു കഴിഞ്ഞു. നിവിന്‍ പോളിയുടെ തിരിച്ചുവരവ് ആരാധകര്‍ ആഘോഷിക്കുകയാണ്. ചിത്രം കഴിഞ്ഞ ദിവസം ഒടിടിയില്‍ സ്ട്രീമിങ് ആരംഭിച്ചിരുന്നു. മികച്ച പ്രതികരണമാണ് സ്ട്രീമിങ്ങിലും സിനിമയ്ക്ക് ലഭിക്കുന്നത്.

നിവിന്റെ പ്രകടനത്തിനാണ് കയ്യടികള്‍ മുഴുവന്‍ ലഭിക്കുന്നത്. ഗംഭീര പ്രകടനമാണ് നിവിന്‍ കാഴ്ചവെച്ചതെന്നും കോമഡി സീനുകളില്‍ നിവിനെ വെല്ലാന്‍ ആരുമില്ലെന്നാണ് കമന്റുകള്‍. സിനിമയിലെ കോമഡി സീനുകളും പ്രേക്ഷകരില്‍ ചിലര്‍ കട്ട് ചെയ്തു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. റിയ ഷിബുവും നിവിനൊപ്പം അഭിനന്ദനങ്ങള്‍ വാരിക്കൂട്ടുന്നുണ്ട്. ഡെലുലു എന്ന കഥാപാത്രമായി റിയ പെര്‍ഫെക്റ്റ് ആയിരുന്നു എന്നാണു അഭിപ്രായങ്ങള്‍. സാധാരണയായി തിയേറ്ററില്‍ ഹിറ്റാകുന്ന സിനിമകള്‍ക്ക് ഒടിടിയില്‍ എത്തുമ്പോള്‍ ട്രോള്‍ ലഭിക്കുക പതിവാണ് എന്നാണ് സ്ട്രീമിങ്ങിലും സര്‍വ്വം മായയ്ക്ക് മികച്ച അഭിപ്രായങ്ങള്‍ ആണ് ലഭിക്കുന്നത്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ സ്ട്രീം ചെയ്യുന്നത്.