ഒരുപാട്ട് പാടി എയറില്‍ പോകുമെന്ന് മമിത പോലും കരുതി കാണില്ല, എന്ത് വൈറലാകുമെന്ന് പറയാന്‍ കഴിയില്ല'; പിഷാരടി

 

നമ്മുക്ക് ഒരു സ്റ്റിക്കര്‍ വരുന്നതും ഏത് നിമിഷത്തിലാണ് അന്തരീക്ഷത്തിലേക്ക് പോകുന്നതെന്നും പറയാന്‍ കഴിയില്ല' പിഷാരടി.

 

'എല്ലാ പുകഴും ഇരവന് ഇരവനക്കെ..' എന്ന ഗാനത്തിലെ ഏതാനും വരികളാണ് മമിത പാടുന്നത്.

ഒരൊറ്റ പാട്ട് പാടി എയറിലായ നടിയാണ് മമിത ബൈജു. വിജയ് നായകനാകുന്ന ജനനായകന്‍ സിനിമയില്‍ പ്രധാന വേഷത്തില്‍ നടി എത്തുന്നുണ്ട്. ജന നായകന്‍ സിനിമയുടെ പ്രീ റിലീസ് ഈവന്റില്‍ സംസാരിക്കവെ നടി ഒരു ഗാനം ആലപിച്ചിരുന്നു. ഈ പാട്ടാണ് ഒറ്റ ദിവസം കൊണ്ട് മമിതയെ എയറിലാക്കിയത്. വിജയ് അഭിനയിച്ച 'അഴകിയ തമിഴ് മകനി'ലെ ഗാനമാണ് മമിത പാടിയത്. 'എല്ലാ പുകഴും ഇരവന് ഇരവനക്കെ..' എന്ന ഗാനത്തിലെ ഏതാനും വരികളാണ് മമിത പാടുന്നത്.

'നാളൈ നാളൈ നാളൈ എന്‍ട്രു ഇന്‍ഡ്രൈ ഇഴയ്കാതെ..നീ ഇന്‍ഡ്രൈ ഇഴയ്കാതെ..നീ ഇന്‍ഡ്രൈ ഇഴയ്കാതെ. ഇന്‍ഡ്രൈ വിതയ്ത്താല്‍ നാളൈ മുളയ്ക്കും അത് നീ മറക്കാതൈ.. അത് നീ മറക്കാതൈ..', എന്ന ഭാഗമാണ് മമിത പാടിയത്. ഇപ്പോഴിതാ ഈ പാട്ട് പാടുമ്പോള്‍ മമിത പോലും വിചാരിച്ചിട്ടുണ്ടാവില്ല താന്‍ എയറിലാകുമെന്ന് പറയുകയാണ് നടനും സംവിധായകനുമായ പിഷാരടി. നമ്മള്‍ക്ക് ഒരിക്കലും വിചാരിക്കാത്ത കാര്യങ്ങളാണ് വൈറലാകുന്നതെന്നും നടന്‍ പറഞ്ഞു. 
'എന്ത് വൈറലാവും, എന്ത് വൈറലാകില്ലെന്ന് നമ്മള്‍ക്ക് ഒരിക്കലും പറയാന്‍ കഴിയില്ല. വൈറലാവാന്‍ വേണ്ടി പലരും ചെയ്യുന്ന പലതും വൈറലാകാറില്ല. പക്ഷേ വൈറലാവണ്ട എന്ന് കരുതുന്ന പലതും അപ്രതീക്ഷിതമായി എയറില്‍ പോകും. എന്നോട് പലരും 'ഇത് ഒന്ന് ഷെയര്‍ ചെയ്യൂ, വൈറലാകും' എന്ന് പറഞ്ഞ് വീഡിയോകള്‍ അയക്കാറുണ്ട് , പക്ഷേ ഞാന്‍ ഷെയര്‍ ചെയ്തതൊന്നും വൈറലായിട്ടുമില്ല, വൈറല്‍ ആയ ഒന്നും ഞാന്‍ ഷെയര്‍ ചെയ്തിട്ടുമില്ല.
എല്ലാവരും കൂടെ ഇരുന്ന് 'ചാമ്പിക്കോ' എന്നൊന്ന് പറഞ്ഞതാണ്, പിന്നീട് വൈറലായി മാറിയത്. അതുപോലെ തന്നെയാണ് മമിത സ്റ്റേജില്‍ കയറി 'നാളെ നാളെ' എന്ന് പാടിയത്. ഇത്രയും വലിയ പടത്തില്‍ വലിയ വേഷം അഭിനയിച്ച മമിത ബൈജു ജീവിതത്തില്‍ കരുതി കാണില്ല 'നാളെ നാളെ' എന്ന് പാടുന്നത് ഇത്രയും പോകുമെന്ന്. നമ്മുക്ക് ഒരു സ്റ്റിക്കര്‍ വരുന്നതും ഏത് നിമിഷത്തിലാണ് അന്തരീക്ഷത്തിലേക്ക് പോകുന്നതെന്നും പറയാന്‍ കഴിയില്ല' പിഷാരടി. നല്ലവനായ ഉണ്ണി വേഷം രണ്ട് ദിവസം മാത്രമാണ് ഷൂട്ട് ചെയ്തത്. പക്ഷെ ആ സിനിമയോട് കൂടെ എനിക്ക് ഷര്‍വാണി ഇടാന്‍ കഴിയാതെയായെന്നും പിഷാരടി കൂട്ടിച്ചേര്‍ത്തു