ഡയലോഗ് ഇല്ലാത്ത നിമിഷങ്ങളില്‍ പോലും കഥാപാത്രത്തിന്റെ ആത്മാവ് കാണാന്‍ പറ്റും ; സന്ദീപാനന്ദ ഗിരി

വിനായകന്‍ ഒരു രക്ഷയുമില്ല അത്രയ്ക്ക് ഓതെന്റിക്. ഒരു സീനിലും 'അഭിനയം' എന്ന് തോന്നില്ല, ജീവിച്ചു നില്‍ക്കുന്ന ഒരാളെ പോലെ.

 

കാണാത്തവര്‍ എത്രയും വേഗം സിനിമ തിയേറ്ററിലെത്തി കാണണമെന്നും സന്ദീപാനന്ദ ഗിരി പറഞ്ഞു

കളങ്കാവല്‍ സിനിമയെ പ്രശംസിച്ച് സ്വാമി സന്ദീപാനന്ദ ഗിരി. ആക്ഷന്‍ ത്രില്ലര്‍ എന്നതിനപ്പുറം പ്രേക്ഷകരെ വ്യത്യസ്തമായ ഒരു അവസ്ഥയിലേക്ക് കൊണ്ടെത്തിക്കുന്ന ചിത്രമാണ് കളങ്കാവല്‍ എന്ന് സന്ദീപനാന്ദ ഗിരി പറഞ്ഞു.

കാണാത്തവര്‍ എത്രയും വേഗം സിനിമ തിയേറ്ററിലെത്തി കാണണമെന്നും സന്ദീപാനന്ദ ഗിരി പറഞ്ഞു

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ആക്ഷന്‍ ത്രില്ലര്‍ ചിത്രമെന്നതിലും ഉപരി മറ്റെന്തൊക്കയോ ആണ് 'കളങ്കാവല്‍.' തുടക്കം മുതല്‍ സിനിമ നമ്മെ വല്ലാത്തൊരു അവസ്ഥയിലിരുത്തുന്നു. സിനിമയുടെ ഇടവേളയില് സീറ്റ് വിട്ട് എഴുന്നേല്‍ക്കാതെ സീറ്റിലമര്‍ന്നിരിക്കുന്ന ഒരവസ്ഥയിലായിരുന്നു. കാണാത്തവരെത്രയും വേഗം ഈ സിനിമ തിയേറ്ററ് വിടുന്നതിനു മുമ്പ് തന്നെ കാണൂ.


മമ്മുട്ടിയും ! വിനായകനും ! മമ്മൂട്ടിയുടെ ഓരോ നോട്ടത്തിലും, സിഗരറ്റു പുകചുരുളിലും നിശബ്ദതയിലും ഒരു വല്ലാത്ത ഭാരം. ഡയലോഗ് ഇല്ലാത്ത നിമിഷങ്ങളില്‍ പോലും കഥാപാത്രത്തിന്റെ ആത്മാവ് കാണാന്‍ പറ്റും.വിനായകന്‍ ഒരു രക്ഷയുമില്ല അത്രയ്ക്ക് ഓതെന്റിക്. ഒരു സീനിലും 'അഭിനയം' എന്ന് തോന്നില്ല, ജീവിച്ചു നില്‍ക്കുന്ന ഒരാളെ പോലെ.

സിനിമയിലെ മുഴുവന്‍ അണിയറ പ്രവര്‍ത്തകര്‍ക്കും ഹൃദയപൂര്‍വ്വം നന്ദി. ക്യാമറയ്ക്ക് മുന്നിലെ താരങ്ങള്‍ക്കൊപ്പം ക്യാമറയ്ക്കു പിന്നില്‍ നിന്നവരുടെ പരിശ്രമവും,ക്ഷമയും,സര്‍വോപരി കലാപ്രേമവും ആണ് നമ്മള്‍ കാണുന്ന ആ മായാജാലം. ഓരോ ഫ്രെയിമിനും പിന്നില്‍ ഒളിഞ്ഞിരിക്കുന്ന കൈകള്‍ക്ക് ഒരുപാട് നന്ദി