അമേരിക്കയിലും ' എംപുരാന്‍' ആവേശം

ചിത്രത്തിന്റെ ആദ്യ ഷോ കാണാന്‍ വലിയ തിരക്കാണ്.

 
empuraan

ആഴ്ച്ചകളായി ആരാധകര്‍ ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലായിരുന്നു. 

അമേരിക്കയിലും മോഹന്‍ലാല്‍-എംപുരാന്‍ ചിത്രത്തിന്റെ ആവേശത്തില്‍ മലയാളികള്‍. ഏകദേശം മുന്നൂറോളം സ്‌ക്രീനുകളിലാണ് എംപുരാന്‍ പ്രദര്‍ശിപ്പിക്കുന്നത്. ആഴ്ച്ചകളായി ആരാധകര്‍ ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലായിരുന്നു. 

ഇന്ന് ചിത്രത്തിന്റെ ആദ്യ ഷോ കാണാന്‍ വലിയ തിരക്കാണ്. ഷിക്കാഗോ, ന്യൂയോര്‍ക്ക്, ഡാലസ്, തുടങ്ങി പ്രധാന നഗരങ്ങളില്‍ ആദ്യ ദിവസം ഹൌസ് ഫുള്‍ ആണ്. എമ്പുരാന്‍ ടി ഷര്‍ട്ടുകള്‍ ധരിച്ചാണ് മിക്കവരും സിനിമ കാണാന്‍ പോകുന്നത്. മലയാളി റെസ്റ്റോറന്റുകളിലും എംപുരാന്‍ ആരാധകര്‍ക്ക് വേണ്ടി പ്രത്യേക വിഭവങ്ങള്‍ ഒക്കെ ഒരുങ്ങി കഴിഞ്ഞു. 

ഇന്ന് കേരളത്തില്‍ മാത്രം 750 സ്‌ക്രീനുകളിലാണ് എംപുരാന്‍ പ്രദര്‍ശിപ്പിക്കുന്നത്.