എമ്പുരാന് 24 വെട്ട്; നന്ദി കാര്‍ഡില്‍ സുരേഷ് ഗോപി പുറത്ത് 

സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെ മൂന്നു മിനിറ്റോളമുള്ള രംഗങ്ങള്‍ക്ക് മാറ്റം. 24 കട്ടുകളോടെയാണ് റീഎഡിറ്റഡ് വേര്‍ഷന്‍ തിയേറ്ററുകളില്‍ എത്തുന്നത്. നന്ദി കാര്‍ഡില്‍ നിന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ ഒഴിവാക്കിയതിന് പുറമേ സ്ത്രീകള്‍ക്ക് എതിരായ അതിക്രമവും മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ കടന്നു പോകുന്ന സീനുകള്‍ വെട്ടി.

 
Empuraan gets 24 cuts; Suresh Gopi is out on the thank you card

എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെ മൂന്നു മിനിറ്റോളമുള്ള രംഗങ്ങള്‍ക്ക് മാറ്റം. 24 കട്ടുകളോടെയാണ് റീഎഡിറ്റഡ് വേര്‍ഷന്‍ തിയേറ്ററുകളില്‍ എത്തുന്നത്. നന്ദി കാര്‍ഡില്‍ നിന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ ഒഴിവാക്കിയതിന് പുറമേ സ്ത്രീകള്‍ക്ക് എതിരായ അതിക്രമവും മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ കടന്നു പോകുന്ന സീനുകള്‍ വെട്ടി.

പ്രധാന വില്ലന് കഥാപാത്രത്തിന്റെ പേര് ബല്‍ദേവ് എന്ന് മാറ്റി. പ്രധാന കഥാപാത്രവും വില്ലന് കഥാപാത്രവും തമ്മിലുള്ള സംഭാഷണവും പൃഥ്വിരാജും അച്ഛന്‍ കഥാപാത്രവും തമ്മിലുള്ള സംഭാഷണവും ഒഴിവാക്കിയവയില്‍ ഉള്‍പ്പെടും. അതേസമയം എന്‍ഐഎ പരാമര്‍ശം മ്യൂട്ട് ചെയ്തിട്ടുണ്ട്.

എമ്പുരാന്‍ സിനിമക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ബിജെപി തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി അംഗം വിവി വിജേഷാണ് ഹര്‍ജിക്കാരന്‍. സിനിമയുടെ തുടര്‍ പ്രദര്‍ശനം തടയണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. സിനിമ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നതും മതവിദ്വേഷത്തിന് വഴിമരുന്നിടുന്നതാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. നടന്‍ മോഹന്‍ലാല്‍, പൃഥ്വിരാജ്, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവരെ കൂടാതെ കേന്ദ്രസര്‍ക്കാരും എതിര്‍കക്ഷികളാണ്. സംസ്ഥാന പൊലീസ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവരെയും എതിര്‍കക്ഷികള്‍ ആക്കിയിട്ടുണ്ട്.