കളക്ഷനില്‍ മുന്നേറി എക്കോ
ഇന്നലെ മാത്രം ബുക്ക് മൈ ഷോയില്‍ എഴുപത്തിഒന്നായിരത്തി എഴുന്നൂറ്റി മുപ്പതു ടിക്കറ്റുകള്‍ ആണ് വിറ്റഴിഞ്ഞത്.
എക്കോ റിലീസ് ചെയ്തു പത്താം ദിവസമായ ഇന്ന് കേരളത്തിലെ പ്രമുഖ സെന്ററുകളില്‍ ആദ്യ ദിനത്തിനേക്കാള്‍ മൂന്നിരട്ടി ഷോകളാണ് നടക്കുന്നത്.
ലോകവ്യാപകമായി റിലീസ് ചെയ്ത എക്കോ തിയേറ്ററുകളില്‍ ഒന്‍പതു ദിവസം പിന്നിടുമ്പോള്‍ ചിത്രത്തിന്റെ വേള്‍ഡ് വൈഡ് ഗ്രോസ് കളക്ഷന്‍ ഇരുപത്തിയഞ്ചു കോടിയും കടന്നു മുന്നേറുകയാണ്. ഇന്നലെ മാത്രം ബുക്ക് മൈ ഷോയില്‍ എഴുപത്തിഒന്നായിരത്തി എഴുന്നൂറ്റി മുപ്പതു ടിക്കറ്റുകള്‍ ആണ് വിറ്റഴിഞ്ഞത്.
എക്കോ റിലീസ് ചെയ്തു പത്താം ദിവസമായ ഇന്ന് കേരളത്തിലെ പ്രമുഖ സെന്ററുകളില്‍ ആദ്യ ദിനത്തിനേക്കാള്‍ മൂന്നിരട്ടി ഷോകളാണ് നടക്കുന്നത്. അഞ്ചു ലക്ഷത്തി അറുപത്തി എട്ടായിരം ടിക്കറ്റുകള്‍ ഇന്നലെ വരെ ബുക്ക് മൈ ഷോയിലൂടെ എക്കോയുടേതായി വിറ്റഴിക്കപ്പെട്ടു. കേരളത്തില്‍ 182 സെന്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ച ചിത്രം രണ്ടാം വാരത്തില്‍ 249 സ്‌ക്രീനുകളിലും. ജിസിസിയില്‍ രണ്ടാം വരാം 110 സ്‌ക്രീനുകളില്‍ എക്കോ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
ഓവര്‍സീസ് മാര്‍ക്കറ്റില്‍ നിന്ന് ഏഴ് കോടിക്ക് മുകളിലാണ് സിനിമ ഇതുവരെ നേടിയത്. മറ്റു വിദേശ രാജ്യങ്ങളിലും പ്രേക്ഷകരുടെ അഭ്യര്‍ത്ഥന പ്രകാരം കൂടുതല്‍ സ്‌ക്രീനുകളിലേക്ക് എക്കോ എത്തുകയാണ്.