ഏഴാം ദിനം 1.15 കോടി, ഭ ഭ ബ കേരളത്തില്‍ നിന്ന് നേടിയത് എത്ര?
ദിലീപ് നായകനായി ഒടുവില്‍ വന്ന ചിത്രമാണ് ഭ ഭ ബ. ധനഞ്ജയ് ശങ്കര്‍ ആണ് സംവിധാനം നിരവഹിച്ചത്. ആദ്യ നാല് ദിനങ്ങള്‍ കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 41.30 കോടി നേടിയതായാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിന്റെ ഹൈലൈറ്റ് മോഹൻലാലിന്റെ മാസ് അതിഥി വേഷമാണ്. കേരളത്തില്‍ നിന്ന് മാത്രമായി 19.8 കോടി രൂപയാണ് ചിത്രം നേടിയത് എന്നാണ് പ്രമുഖ ട്രേഡിംഗ് അനലിസ്റ്റുകളായ സാക്നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏഴാം ദിവസം മാത്രം 1.15 കോടിയും നേടി. സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടിയത്. പുതിയ ക്രിസ്‍മസ് റിലീസുകള്‍ എത്തിയതിനാല്‍ ദിലീപ് ചിത്രത്തിന് ഇനി പിടിച്ചുനില്‍ക്കാനാകുമോയെന്നാണ് ഇനി അറിയേണ്ടത്.
കോ പ്രൊഡ്യൂസേർസ് ബൈജു ഗോപാലൻ, വി സി പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ണർ. ചിത്രത്തിന്‍റെ ആഗോള ഓപണിംഗ് 15 കോടിക്ക് മുകളില്‍ ആയിരുന്നു. ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ്, ബാലു വർഗീസ്, സലിം കുമാർ, അശോകൻ, ദേവൻ, ബിജു പപ്പൻ, ജി സുരേഷ് കുമാർ, നോബി, വിജയ് മേനോൻ, റിയാസ് ഖാൻ, സെന്തിൽ കൃഷ്ണാ, റെഡിൻ കിംഗ്സ്ലി (തമിഴ്), ഷമീർ ഖാൻ (പ്രേമലു ഫെയിം) ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, നൂറിൻ ഷെറീഫ്, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫർ സാൻഡി എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.