ദുല്‍ഖറിനായിരുന്നു അവാര്‍ഡ് കിട്ടേണ്ടിയിരുന്നത് ; കമ്മട്ടിപാടത്തെ കുറിച്ച് വിനായകന്‍
ദുല്‍ഖര്‍ ആണ് ഏറ്റവും കൂടുതല്‍ ആ സിനിമയ്ക്കായി കഷ്ടപ്പെട്ടത്
'ഞാന്‍ കണ്ടതില്‍ ദുല്‍ഖറിന്റെ ഏറ്റവും മികച്ച പെര്‍ഫോമന്‍സ് ആണ് കമ്മട്ടിപ്പാടത്തിലേത്.
രാജീവ് രവി സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍, വിനായകന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സിനിമയാണ് കമ്മട്ടിപ്പാടം. മികച്ച അഭിപ്രായങ്ങള്‍ നേടിയ സിനിമ ബോക്‌സ് ഓഫീസിലും വിജയിച്ചിരുന്നു. താന്‍ കണ്ടതില്‍ ദുല്‍ഖറിന്റെ ഏറ്റവും മികച്ച പെര്‍ഫോമന്‍സ് കമ്മട്ടിപ്പാടത്തിലേത് ആണെന്ന് മനസുതുറക്കുകയാണ് വിനായകന്‍. ശരിക്കും അന്ന് ദുല്‍ഖറിനായിരുന്നു അവാര്‍ഡ് കിട്ടേണ്ടിയിരുന്നത് എന്നും അഭിമുഖത്തില്‍ വിനായകന്‍ പറഞ്ഞു.
'ഞാന്‍ കണ്ടതില്‍ ദുല്‍ഖറിന്റെ ഏറ്റവും മികച്ച പെര്‍ഫോമന്‍സ് ആണ് കമ്മട്ടിപ്പാടത്തിലേത്. കഥാപാത്രത്തിന്റെ ലൈഫ്‌സ്‌റ്റൈലില്‍ നിന്ന് നേരെ ഓപ്പോസിറ്റ് ആണ് ദുല്‍ഖര്‍. എന്നാല്‍ നമ്മള്‍ ഇതില്‍ ജീവിക്കുന്നവരാണ്. ശരിക്കും അന്ന് ദുല്‍ഖറിനായിരുന്നു അവാര്‍ഡ് കിട്ടേണ്ടിയിരുന്നത്. ദുല്‍ഖര്‍ ആണ് ഏറ്റവും കൂടുതല്‍ ആ സിനിമയ്ക്കായി കഷ്ടപ്പെട്ടത്. എനിക്കും മണികണ്ഠനും കഥയുടെ പശ്ചാത്തലവുമായി നല്ല ബന്ധമുണ്ട്. ദുല്‍ഖര്‍ പുറത്തുനിന്നു ഇങ്ങോട്ട് വന്നു വീണതാണ്', വിനായകന്റെ വാക്കുകള്‍.