സിനിമയിൽ തനിക്ക് എപ്പോഴും ആശ്രയിക്കാൻ കഴിയുന്ന ഏക വ്യക്തി ദുർഖർ സൽമാനാണ് : അനുപമ പരമേശ്വരൻ

 നടി അനുപമ പരമേശ്വരൻ, ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിലെ വെളിപ്പെടുത്തലുകളിലൂടെ വീണ്ടും ശ്രദ്ധ നേടുന്നു. തന്റെ മുൻ കാമുകനിൽ നിന്ന് നേരിട്ട ദുരുപയോഗത്തെക്കുറിച്ചുള്ള തുറന്നുപറച്ചിൽ വലിയ ചർച്ചയായതിന് പിന്നാലെ, സിനിമയിലെ തന്റെ ആശ്വാസകേന്ദ്രങ്ങളെക്കുറിച്ചും താരം സംസാരിക്കുകയുണ്ടായി.
 
സിനിമയിൽ തനിക്ക് എപ്പോഴും ആശ്രയിക്കാൻ കഴിയുന്ന ഏക വ്യക്തി ദുർഖർ സൽമാനാണെന്ന് അനുപമ അഭിമുഖത്തിൽ വ്യക്തമാക്കി. താൻ തളർന്നുനിൽക്കുന്ന സമയങ്ങളിലെല്ലാം ദുർഖറുടെ സന്ദേശങ്ങൾ എത്താറുണ്ടെന്നും, അദ്ദേഹത്തോടൊപ്പം അൽേപസമയം സംസാരിച്ചാൽ തനിക്ക് പെട്ടെന്ന് മാനസിക ഉന്മേഷം ലഭിക്കാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

ദുർഖറിന് പുറമെ തെലുങ്ക് താരം റാം പൊത്തിനേനിയെയും തനിക്ക് പൂർണ്ണമായി ആശ്രയിക്കാൻ കഴിയുമെന്ന് അനുപമ പറഞ്ഞു. കൂടാതെ, കഴിഞ്ഞ കുറേ ദിവസങ്ങളായി തന്റെ സുഖവിവരങ്ങൾ അന്വേഷിച്ച് ധാരാളം പേർ വിളിക്കുന്നുണ്ടെന്നും, അതെല്ലാം തനിക്ക് വലിയ സന്തോഷം നൽകുന്ന കാര്യമാണെന്നും താരം വ്യക്തമാക്കി.