ലഹരി മാത്രമല്ല സിനിമ സെറ്റിലെ പ്രശ്നങ്ങള്‍ക്ക് കാരണം, തുറന്ന് പറഞ്ഞ്  നടി മംമ്ത മോഹന്‍ദാസ്

വികെ പ്രകാശ് സംവിധാനം ചെയ്ത ലൈവ്എന്ന ചിത്രത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട ദുബായില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മംമ്ത ഇക്കാര്യം പറഞ്ഞത്. 
 
വികെ പ്രകാശ് സംവിധാനം ചെയ്ത ലൈവ്എന്ന ചിത്രത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട ദുബായില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മംമ്ത ഇക്കാര്യം പറഞ്ഞത്. 

മയക്കുമരുന്ന് ഉപയോഗിക്കാത്തവരും ചിലപ്പോള്‍ സിനിമയില്‍ പ്രശ്നം സൃഷ്ടിക്കാറുണ്ടെന്ന് നടി മംമ്ത മോഹന്‍ദാസ്. ലഹരി മാത്രമല്ല സിനിമ സെറ്റിലെ പ്രശ്നങ്ങള്‍ക്ക് കാരണം. കുടുംബപ്രശ്നങ്ങൾ അല്ലെങ്കിൽ മറ്റുചില കാരണങ്ങൾ എന്നിവ അഭിനയത്തെ ബാധിക്കാം.

 മിക്കവരും പ്രഫഷണല്‍ അഭിനേയതാക്കള്‍ ആയതിനാല്‍ മികച്ച ഷോട്ടിനായി റീടേക്കുകള്‍ പോകാറുണ്ട്. അതിന് മറ്റ് അഭിനേതാക്കളും പരമാവധി സഹകരിക്കാറുണ്ടെന്ന് മംമ്ത പറയുന്നു

വികെ പ്രകാശ് സംവിധാനം ചെയ്ത ലൈവ്എന്ന ചിത്രത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട ദുബായില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മംമ്ത ഇക്കാര്യം പറഞ്ഞത്. 

സിനിമ കൂട്ടായ പരിശ്രമമാണ്. ഒരു സിനിമയും ഒരു സീനും ടീം വർക്കില്ലാതെ സാധിക്കില്ല. സ്റ്റേജിലെ മോണോ ആക്ട് അല്ല സിനിമ. ചിത്രീകരണസമയത്ത് മിക്ക ദിവസങ്ങളും ബുദ്ധിമുട്ടേറിയതാണ്. ലഹരി എന്നത് ഒരാളുടെ വ്യക്തിപരമായ കാര്യമാണെന്ന് മംമ്ത പറയുന്നു.