‘ദൃഢം’ ഇനി ഒടിടിയിൽ കാണാം
കൊറോണ പേപ്പേഴ്‌സ്’, ‘വേല’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷെയ്ൻ നിഗം വീണ്ടും പോലീസ് വേഷത്തിലെത്തിയ ‘ദൃഢം’ ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യാനൊരുങ്ങുന്നു. പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ജിയോ ഹോട്ട്സ്റ്റാറിലൂടെ ജൂൺ 12 മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
കൊറോണ പേപ്പേഴ്‌സ്’, ‘വേല’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷെയ്ൻ നിഗം വീണ്ടും പോലീസ് വേഷത്തിലെത്തിയ ‘ദൃഢം’ ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യാനൊരുങ്ങുന്നു. പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ജിയോ ഹോട്ട്സ്റ്റാറിലൂടെ ജൂൺ 12 മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. മാർട്ടിൻ ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രം തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടിയിരുന്നു. ഏറെ ആഗ്രഹത്തോടെയും ആത്മവിശ്വാസത്തോടെയും ഒരു നാട്ടിൻപുറത്തെ പോലീസ് സ്റ്റേഷനിൽ ചാർജെടുക്കുന്ന വിജയ് രാധാകൃഷ്ണൻ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിലേക്ക് ഒട്ടും പ്രതീക്ഷിക്കാതെ കടന്നുവരുന്ന സംഭവബഹുലമായ പ്രശ്നങ്ങളും അതിജീവനവുമാണ് സിനിമയുടെ ഇതിവൃത്തം.
‘പ്രൊട്ടക്ട്, സേർവ്, സർവൈവ്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. പ്രശസ്ത സംവിധായകൻ ജീത്തു ജോസഫിന്റെ ബെഡ് ടൈം സ്റ്റോറീസ്, ഇ ഫോർ എക്സ്പെരിമെന്റ്സ് എന്നിവർ ചേർന്നാണ് ചിത്രം അവതരിപ്പിച്ചത്. മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്നാണ് നിർമ്മാണം. ഷോബി തിലകൻ, കോട്ടയം രമേശ്, ദിനേശ് പ്രഭാകർ, നന്ദൻ ഉണ്ണി, വിനോദ് ബോസ്, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, മാത്യു വർഗീസ്, ജോജി കെ. ജോൺ, ബ്രിട്ടോ ഡേവിഡ്, അഭിഷേക് രവീന്ദ്രൻ, സാനിയ ഫാത്തിമ, കൃഷ്ണ പ്രഭ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ജോമോൻ ജോൺ, ലിന്റോ ദേവസ്യ എന്നിവർ ചേർന്നാണ് കഥ, തിരക്കഥ, സംഭാഷണം.