ദൃശ്യം അടുത്ത ഭാഗം ആലോചിക്കുമ്പോള്‍ ജിത്തുവിന് നല്ല ടെന്‍ഷനുണ്ട്; സിദ്ധിഖ്
ദൃശ്യം അടുത്ത ഭാഗം ആലോചിക്കുമ്പോള്‍ ജിത്തുവിന് നല്ല ടെന്‍ഷനുണ്ട്; സിദ്ധിഖ്
'ദൃശ്യം 3 സിനിമയില്‍ എനിക്ക് വന്ന ട്രോളുകള്‍ ചിലത് ഞാന്‍ കണ്ടിരുന്നു. ദൃശ്യം 4 ഉണ്ട്, എന്നാല്‍ ആറാം ഭാഗത്തിന്റെ കഥ എന്താണ് എന്നൊക്കെയാണ് ഞാന്‍ ചിന്തിക്കുന്നത്.
ദൃശ്യം 4 പരിഗണനയില്‍ ഉണ്ടെന്നും , അതിന് പിന്നാലെ അഞ്ചാം ഭാഗവും ആറാം ഭാഗവും ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹമെന്നും സിദ്ദീഖ് പറഞ്ഞു.
മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ക്രൈം ത്രില്ലര്‍ ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗമായ 'ദൃശ്യം 3' തിയേറ്ററുകളില്‍ വന്‍ വിജയമാണ് നേടിയത്. ദൃശ്യം 4 പരിഗണനയില്‍ ഉണ്ടെന്നും , അതിന് പിന്നാലെ അഞ്ചാം ഭാഗവും ആറാം ഭാഗവും ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹമെന്നും സിദ്ദീഖ് പറഞ്ഞു.
'ദൃശ്യം 3 സിനിമയില്‍ എനിക്ക് വന്ന ട്രോളുകള്‍ ചിലത് ഞാന്‍ കണ്ടിരുന്നു. ദൃശ്യം 4 ഉണ്ട്, എന്നാല്‍ ആറാം ഭാഗത്തിന്റെ കഥ എന്താണ് എന്നൊക്കെയാണ് ഞാന്‍ ചിന്തിക്കുന്നത്. എന്തായാലും അത് മേലേക്ക് മേലേക്ക് പോകുന്നതില്‍ ഒരു സന്തോഷം. ഇന്നലെ ഞാന്‍ ജിത്തുവായിട്ട് സംസാരിച്ചപ്പോഴും ജിത്തു പറയുന്നത് എന്താണ് ഇനി ഇതിന്റെ മുകളില്‍ ചെയ്യുക എന്നുള്ളതാണ്.
ദൃശ്യം 3 യുടെ മുകളില്‍ നില്‍ക്കേണ്ട, ഇല്ലെങ്കില്‍ തീര്‍ന്നില്ലേ. അതിന്റെ ടെന്‍ഷന്‍ ഉണ്ട് ജിത്തുവിന്. അവരെ സംബന്ധിച്ചിടത്തോളം ദൃശ്യം 1 ചെയ്യുമ്പോള്‍ സ്ട്രസ് ഇല്ല. 2 ചെയ്യുമ്പോള്‍ കുറച്ച് കൂടി 3 ചെയ്യുമ്പോള്‍ അതിനേക്കാള്‍ ഉണ്ടായിരുന്നു 4 വരുമ്പോള്‍ വലിയ സ്ട്രസ് അനുഭവിക്കുന്നുണ്ട് ജിത്തു. ഞങ്ങള്‍ പക്ഷേ ആ കഥാപാത്രം ചെയ്യാന്‍ വെയിറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഫോറും ഫൈവും സിക്‌സും ഒക്കെ ഉണ്ടാകണം എന്ന് തന്നെയാണ് പ്രഭാകറിന്റെ ആഗ്രഹം; സിദ്ധിഖ് പറഞ്ഞു.