പുഷ്പം പോലെ 100 കോടി അടിക്കും; മികച്ച പ്രതികരണങ്ങൾ നേടി ദൃശ്യം 3

2013 ൽ പുറത്തുവന്ന ദൃശ്യം മലയാള സിനിമയുടെ മുഴുവൻ ബോക്സ് ഓഫീസ് റെക്കോർഡുകളെ ആണ് തകർത്തെറിഞ്ഞത്. ഇപ്പോഴിതാ ദൃശ്യം 3 തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്.
 

2013 ൽ പുറത്തുവന്ന ദൃശ്യം മലയാള സിനിമയുടെ മുഴുവൻ ബോക്സ് ഓഫീസ് റെക്കോർഡുകളെ ആണ് തകർത്തെറിഞ്ഞത്. ഇപ്പോഴിതാ ദൃശ്യം 3 തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ആദ്യ ഷോ കഴിയുമ്പോൾ സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇക്കുറിയും ജോർജുകുട്ടിക്ക് തന്നെയാ ആരാധകർ ഏറെ. മോഹൻലാലിൻറെ പിറന്നാളിന് ഇതിലും മികച്ച ഒരു സമ്മാനം ലഭിക്കാൻ ഇല്ലെന്നാണ് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ പറയുന്നത്.

സിനിമ മേക്കിങ്ങിനും കഥയ്ക്കും കയ്യടി ലഭിക്കുന്നുണ്ട്. പ്രേക്ഷകനെ ഞെട്ടിക്കുന്ന സസ്പെൻസുകൾ കൊണ്ട് സമ്പന്നമാണ് ദൃശ്യം 3 എന്നാണ് അഭിപ്രായം. സിനിമയിലെ മറ്റു കഥാപത്രങ്ങളുടെയും പ്രകടനം മികച്ചതാണെന്നാണ് സിനിമ കണ്ടിറങ്ങിയവർ പറയുന്നത്. മോഹൻലാലിൻറെ അടുത്ത ബ്ലോക്ക് ബസ്റ്റർ ചിത്രമാകും ദൃശ്യം 3 എന്നാണ് വിലയിരുത്തൽ. തിയേറ്ററിൽ നിന്ന് ദൃശ്യം പുഷ്പം പോലെ 100 കോടി അടിക്കുമെന്നും ആരാധകർ പറയുന്നു.

അഡ്വാൻസ് ടിക്കറ്റ് ബുക്കിങ്ങിലൂട 25 കോടിയാണ് ആഗോള തലത്തിൽ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. മലയാളത്തിൽ ബോക്സ് ഓഫീസ് കളക്ഷനിൽ മറ്റൊരു റെക്കോർഡ് സൃഷ്ടിക്കാൻ ദൃശ്യത്തിന് ആവുമെന്നാണ് ആരാധകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. ഷൂട്ടിങ് പൂര്‍ത്തിയാകും മുന്‍പ് 350 കോടി ക്ലബ്ബില്‍ സിനിമ ഇടം പിടിച്ചിരുന്നു. ദൃശ്യം 3യുടെ ലോകമെമ്പാടുമുള്ള മുഴുവന്‍ തിയേറ്റര്‍ അവകാശങ്ങളും ഡിജിറ്റല്‍ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിരുന്നു. ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിന്റെ നിര്‍മാതാക്കളാണ് പനോരമ സ്റ്റുഡിയോസ്.