എമ്പുരാനെ പിന്നിലാക്കി കളക്ഷനില്‍ ദൃശ്യം 3
മോഹന്‍ലാലിന്റെ തന്നെ എമ്പുരാനെ കടത്തിവെട്ടിയാണ് ദൃശ്യം 3 ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
കേരളത്തില്‍ നിന്ന് ഏറ്റവുമധികം കളക്ഷന്‍ നേടുന്ന എക്കാലത്തെയും അഞ്ചാമത്തെ ചിത്രമായിരിക്കുകയാണ് ദൃശ്യം 3.
ജീത്തു ജോസഫ്-മോഹന്‍ലാല്‍ ചിത്രം ദൂശ്യം 3 വന്‍ പ്രേക്ഷക സ്വീകാര്യത നേടി തീയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമ തീയേറ്ററിലെത്തി വെറും 58 മണിക്കൂറുകള്‍ കൊണ്ടാണ് ദൃശ്യം 3 100കോടി ക്ലബിലെത്തുന്നത്. റീലീസ് ചെയ്ത 7 ദിവസം കൊണ്ടാണ് ചിത്രം 200 കോടിയുടെ നേട്ടം ഉണ്ടാക്കിയത്. ഇപ്പോഴിതാ കേരളത്തില്‍ നിന്ന് ഏറ്റവുമധികം കളക്ഷന്‍ നേടുന്ന എക്കാലത്തെയും അഞ്ചാമത്തെ ചിത്രമായിരിക്കുകയാണ് ദൃശ്യം 3.
മോഹന്‍ലാലിന്റെ തന്നെ എമ്പുരാനെ കടത്തിവെട്ടിയാണ് ദൃശ്യം 3 ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 18 ദിവസം കൊണ്ടാണ് എമ്പുരാന്റെ ലൈഫ് ടൈം കേരള ഗ്രോസ് ദൃശ്യം 3 മറികടന്നത്. ട്രാക്കര്‍മാരുടെ കണക്ക് പ്രകാരം ചിത്രം കേരളത്തില്‍ നിന്ന് ഇതിനകം നേടിയിരിക്കുന്നത് 86.34 കോടിയാണ്. വാഴ 2 ആണ് കേരളത്തില്‍ നിന്ന് ഏറ്റവും കളക്ഷന്‍ നേടിയിട്ടുള്ള ചിത്രം. 129.55 കോടി ആയിരുന്നു ചിത്രത്തിന്റെ കേരള ഗ്രോസ്. 121.95 കോടി നേടി രണ്ടാം സ്ഥാനത്ത് ലോക ചാപ്റ്റര്‍ 1 ചന്ദ്രയും മോഹന്‍ലാല്‍ ചിത്രമായ തുടരും ആണ് നിലവില്‍ മൂന്നാം സ്ഥാനത്ത്. നേട്ടം 118.90 കോടി. കേരളം നേരിട്ട പ്രളയം ദൃശ്യവത്കരിച്ച 2018 ആണ് നാലാമത്. നേട്ടം 89.20 കോടി.