ദൃശ്യം 3 പുതിയ പോസ്റ്റര്‍ പുറത്ത്
പുഴയോരത്ത് നിന്ന് വിദൂരതയിലേക്ക് നോക്കി നില്‍ക്കുന്ന നടന്റെ ചിത്രമാണ് അണിയറപ്രവത്തകര്‍ പങ്കുവെച്ചിരിക്കുന്നത്.
ഇക്കുറി ജോര്‍ജ് കുട്ടിക്ക് പിടി വീഴുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. മലയാളത്തില്‍ ആദ്യം പുറത്തിറങ്ങിയ ചിത്രം പിന്നീട് നിരവധി ഭാഷകളിലാണ് റീമേയ്ക്ക് ചെയ്ത് പുറത്തിറങ്ങിയത്. ദൃശ്യം 3 യ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രം ഏപ്രില്‍ 2 ന് പുറത്തിറങ്ങും. ഇപ്പോഴിതാ മോഹന്‍ലാലിന്റെ പുത്തന്‍ പോസ്റ്റര്‍ പങ്കുവെക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഇക്കുറി ജോര്‍ജ് കുട്ടിക്ക് പിടി വീഴുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
പുഴയോരത്ത് നിന്ന് വിദൂരതയിലേക്ക് നോക്കി നില്‍ക്കുന്ന നടന്റെ ചിത്രമാണ് അണിയറപ്രവത്തകര്‍ പങ്കുവെച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ വിഷു ദൃശ്യം 3 കൊണ്ട് പോകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ജോര്‍ജ്കുട്ടി എന്ന കഥാപാത്രത്തിന് നാല് വര്‍ഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തില്‍ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയല്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് വ്യക്തമാക്കി. ഷൂട്ടിങ് പൂര്‍ത്തിയാകും മുന്‍പ് 350 കോടി ക്ലബ്ബില്‍ സിനിമ ഇടം പിടിച്ചിരുന്നു.