ദൃശ്യം 3 ഒടിടി കരാര്‍ താല്‍കാലികമായി വിലക്കി ഡല്‍ഹി ഹൈക്കോടതി

ആശിര്‍വാദ് സിനിമാസ് ഏകപക്ഷീയമായി കരാര്‍ അവസാനിപ്പിക്കുകയും മറ്റൊരു പ്ലാറ്റ്ഫോമുമായുള്ള കരാറുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയും ചെയ്തതോടെയാണ് ആമസോണ്‍ പ്രൈം കോടതിയെ സമീപിച്ചത്.

 

ആശിര്‍വാദ് സിനിമാസിനെതിരെ ആമസോണ്‍ പ്രൈം നല്‍കിയ ഹര്‍ജിയിലാണ് നടപടി

ദൃശ്യം 3 ഒടിടി കരാര്‍ താല്‍കാലികമായി വിലക്കി ഡല്‍ഹി ഹൈക്കോടതി. ആശിര്‍വാദ് സിനിമാസിനെതിരെ ആമസോണ്‍ പ്രൈം നല്‍കിയ ഹര്‍ജിയിലാണ് നടപടി. 2020-ല്‍ ആശിര്‍വാദ് സിനിമാസുമായി ആമസോണ്‍ കരാറില്‍ ഏര്‍പ്പെട്ടിരുന്നതാണ് എന്നാല്‍ ആശിര്‍വാദ് സിനിമാസ് ഏകപക്ഷീയമായി കരാര്‍ അവസാനിപ്പിക്കുകയും മറ്റൊരു പ്ലാറ്റ്ഫോമുമായുള്ള കരാറുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയും ചെയ്തതോടെയാണ് ആമസോണ്‍ പ്രൈം കോടതിയെ സമീപിച്ചത്.

ജസ്റ്റിസ് ഹരീഷ് വൈദ്യനാഥന്‍ ശങ്കര്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് നിര്‍മാതാക്കളായ ആശിര്‍വാദ് സിനിമാസിനെ കരാറുണ്ടാക്കുന്നതില്‍ നിന്ന് വിലക്കിയത്.