ഒടിടിയിലും മികച്ച പ്രതികരണം നേടി ഡൊറോത്തി

സെപ്റ്റംബര്‍ 25 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. 

 

കാര്‍ത്തിക് സുബ്ബരാജിന്റെ കരിയര്‍ ബെസ്റ്റ് ചിത്രമെന്ന വിശേഷണമാണ് ചിത്രത്തിന് സമൂഹമാധ്യമങ്ങളിലടക്കം ലഭിക്കുന്നത്

കീര്‍ത്തി സുരേഷ്, സനന്ത്, റിഷികാന്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കാര്‍ത്തിക് സുബ്ബരാജ് ഒരുക്കുന്ന 'ഡൊറോത്തി' ഒടിടിയിലും മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. സെപ്റ്റംബര്‍ 25 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. 

മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് ചിത്രത്തിന് എല്ലാ കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ചത്. കാര്‍ത്തിക് സുബ്ബരാജിന്റെ കരിയര്‍ ബെസ്റ്റ് ചിത്രമെന്ന വിശേഷണമാണ് ചിത്രത്തിന് സമൂഹമാധ്യമങ്ങളിലടക്കം ലഭിക്കുന്നത്. ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്‌ലിക്‌സ് ആണ്.