'മീശ പിരിച്ചതുകൊണ്ട് നരസിംഹം പോലെയുള്ള സിനിമ പ്രതീക്ഷിക്കരുത്'; അതിമനോഹരത്തെ കുറിച്ച് ആന്റണി പെരുമ്പാവൂര്‍

ഒരു തരുണ്‍മൂര്‍ത്തിയുടെ മീശ പിരിച്ചിട്ടുള്ള സിനിമ അത്തരത്തില്‍ പ്രതീക്ഷിച്ചാല്‍ മതി'- ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

 

ഏറ്റവും വലിയ വിജയം പ്രതീക്ഷിക്കുന്നു. അത് സംഭവിക്കട്ടെ അതിനു വേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണ്.

തുടരും എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തി'യും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമായ 'അതിമനോഹരം'ത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മീശ പിരിച്ചുവരുന്നു എന്നതുകൊണ്ട് മാത്രം ഒരു നരസിംഹം പോലെയുള്ള സിനിമ ആരും പ്രതീക്ഷിക്കരുത് എന്നാണ് സിനിമയെ കുറിച്ചുള്ള പ്രതീക്ഷ ചോദിച്ചപ്പോള്‍ ആന്റണി പെരുമ്പാവൂര്‍ പറഞ്ഞത്.

'ഏറ്റവും വലിയ വിജയം പ്രതീക്ഷിക്കുന്നു. അത് സംഭവിക്കട്ടെ അതിനു വേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണ്. മീശ പിരിച്ചുവരുന്നു എന്നതുകൊണ്ട് മാത്രം ഒരു നരസിംഹം പോലെയുള്ള സിനിമ ആരും പ്രതീക്ഷിക്കരുത്. ഒരു തരുണ്‍മൂര്‍ത്തിയുടെ മീശ പിരിച്ചിട്ടുള്ള സിനിമ അത്തരത്തില്‍ പ്രതീക്ഷിച്ചാല്‍ മതി'- ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.