‘ഡിസ്കോ’ സെക്കൻഡ് ലുക്ക് മോഷൻ പോസ്റ്റർ പുറത്ത്

 

 അഞ്ചക്കള്ളകോക്കാൻ എന്ന ചിത്രത്തിന് ശേഷം ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഡിസ്കോ’യുടെ ഔദ്യോഗിക സെക്കൻഡ് ലുക്ക് മോഷൻ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. മാസ് ലുക്കിലുള്ള ചെമ്പൻ വിനോദിന്റെ ചിത്രീകരണം ഉൾപ്പെടുന്ന പോസ്റ്റർ ഇതിനോടകം തന്നെ സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. ചെമ്പോസ്കി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദും ഫാർസ് ഫിലിംസിന്റെ അഹമ്മദ് ഗോൾച്ചനും സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്.

അങ്കമാലി ഡയറീസിന് ശേഷം ചെമ്പൻ വിനോദ് തിരക്കഥ രചിക്കുന്ന ഈ ചിത്രത്തിൽ ആന്റണി വർഗീസ് പെപ്പെയാണ് പ്രധാനവേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ ടൈറ്റിലിൽ തോക്കിനെ പ്രതീകാത്മമായി ഉൾപ്പെടുത്തിയിട്ടുള്ളത് ഗൺഫൈറ്റുകൾക്കും ഹൈ-വോൾട്ടേജ് ആക്ഷനും സിനിമയിൽ വലിയ പ്രാധാന്യമുണ്ടെന്ന സൂചനയാണ് നൽകുന്നത്.

ദേവ് മോഹൻ, ലുക്ക്മാൻ, ചെമ്പൻ വിനോദ് ജോസ്, അർജുൻ അശോകൻ, സാഗർ സൂര്യ, വിഷ്ണു ഉണ്ണികൃഷ്ണൻ, ഷെബിൻ ബെൻസൺ, ഫെമിന ജോർജ്, കല്യാണി അനിൽ, മീര വാസുദേവ്, ഗായത്രി സുരേഷ്, സെന്തിൽ കൃഷ്ണ, മണികണ്ഠൻ ആചാരി, അപ്പാനി ശരത്, സിനോജ് വർഗ്ഗീസ്, വിനീത് തട്ടിൽ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. പൂർണ്ണമായും സ്റ്റൈലിഷ് ഇന്റർനാഷണൽ ലുക്കിലാണ് കഥാപാത്രങ്ങൾ എത്തുന്നത്.

ദക്ഷിണേന്ത്യൻ സിനിമയിലെ പ്രമുഖരായ സാങ്കേതികപ്രവർത്തകരാണ് ചിത്രത്തിനായി ഒന്നിക്കുന്നത്. അർമോ ഛായാഗ്രഹണവും മണികണ്ഠൻ അയ്യപ്പ സംഗീതവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് രോഹിത് വി.എസ് വാരിയത്തും പ്രൊഡക്ഷൻ ഡിസൈൻ ഗോകുൽ ദാസുമാണ് കൈകാര്യം ചെയ്യുന്നത്. റോണക്സ് സേവ്യർ മേക്കപ്പും കലൈ കിംഗ്സൺ ആക്ഷൻ കൊറിയോഗ്രാഫിയും നിർവ്വഹിക്കുന്നു. ഐക്കൺ സിനിമാസ് ആണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്.