ലക്കി ഭാസ്‌കറിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സ്ഥിരീകരിച്ച് സംവിധായകന്‍ വെങ്കി അറ്റ്‌ലൂരി

ഐ ആം ഗെയിം റിലീസിന് മുന്‍പ് ദുല്‍ഖര്‍ നല്‍കിയ അഭിമുഖത്തിലാണ് വെങ്കി ഇക്കാര്യം പറഞ്ഞത്.

 

'ദുല്‍ഖര്‍ ഇതുവരെയുള്ള പ്രൊജക്റ്റുകള്‍ ഒക്കെ പൂര്‍ത്തിയാക്കിയ ശേഷം ഞാന്‍ വാക്ക് തരുന്നു ലക്കി ഭാസ്‌കര്‍ 2 ആയി വരും.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ ലക്കി ഭാസ്‌കറിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സ്ഥിരീകരിച്ച് സംവിധായകന്‍ വെങ്കി അറ്റ്‌ലൂരി. ദുല്‍ഖറിന്റെ പ്രൊജക്റ്റുകള്‍ പൂര്‍ത്തിയായ ശേഷം ലക്കി ഭാസ്‌കര്‍ ആയി വരുമെന്നും തന്നെ കാണുന്നവര്‍ ഒക്കെ രണ്ടാം ഭാഗം എപ്പോള്‍ ഇറങ്ങുമെന്ന് ചോദിക്കാറുണ്ടെന്നും വെങ്കി പറഞ്ഞു. ഐ ആം ഗെയിം റിലീസിന് മുന്‍പ് ദുല്‍ഖര്‍ നല്‍കിയ അഭിമുഖത്തിലാണ് വെങ്കി ഇക്കാര്യം പറഞ്ഞത്.

'ദുല്‍ഖര്‍ ഇതുവരെയുള്ള പ്രൊജക്റ്റുകള്‍ ഒക്കെ പൂര്‍ത്തിയാക്കിയ ശേഷം ഞാന്‍ വാക്ക് തരുന്നു ലക്കി ഭാസ്‌കര്‍ 2 ആയി വരും. എനിക്ക് രണ്ടാം ഭാഗത്തിന് നല്ല പ്രഷര്‍ ഉണ്ട്...കാണുന്നവര്‍ ഒക്കെ ചോദിക്കാറുണ്ട്. ആ റോള്‍ ചെയ്തതിന് ഒരുപാട് നന്ദി, ഞാന്‍ എന്റെ ബെസ്റ്റ് അതില്‍ ചെയ്യും', വെങ്കി പറഞ്ഞു.

കൂടാതെ താന്‍ എവിടെ പോയാലും ചില ആളുകള്‍ എന്നെ ഭാസ്‌കര്‍ എന്നാണ് വിളിക്കുന്നതെന്നും താന്‍ വീണ്ടും വര്‍ക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു സംവിധായകന്‍ ആണ് വെങ്കിയെന്നും ദുല്‍ഖര്‍ പറഞ്ഞു. മാത്രവുമല്ല, ലക്കി ഭാസ്‌കര്‍ 2 അല്ലെങ്കിലും വേറെ പുതിയ സ്‌ക്രിപ്റ്റ് കൊണ്ടുവന്നാലും വെങ്കിയുടെ ഒപ്പം സിനിമ ചെയ്യുമെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.