മലയാള സിനിമയിൽ പവർ ഗ്രൂപ്പുണ്ട്; 2004ൽ ഞാൻ ചെയ്യേണ്ടിയിരുന്ന പൃഥ്വിരാജ് ചിത്രം അവർ ഇല്ലാതാക്കി; സംവിധായകൻ പ്രിയനന്ദനൻ 

ഹേമകമ്മിറ്റിയിൽ പറഞ്ഞതുപോലെ മലയാള സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന് സംവിധായകൻ പ്രിയനന്ദനൻ. 2004ൽ പൃഥ്വിരാജിനെ നായകനാക്കി താൻ ചെയ്യാനിരുന്ന 'അത് മന്ദാരപ്പൂവല്ല' എന്ന ചിത്രം ഇത്തരത്തിലുള്ള പവർ ഗ്രൂപ്പ് ഇല്ലാതാക്കിയെന്നും പ്രിയനന്ദനൻ ആരോപിച്ചു.
 

തിരുവനന്തപുരം: ഹേമകമ്മിറ്റിയിൽ പറഞ്ഞതുപോലെ മലയാള സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന് സംവിധായകൻ പ്രിയനന്ദനൻ. 2004ൽ പൃഥ്വിരാജിനെ നായകനാക്കി താൻ ചെയ്യാനിരുന്ന 'അത് മന്ദാരപ്പൂവല്ല' എന്ന ചിത്രം ഇത്തരത്തിലുള്ള പവർ ഗ്രൂപ്പ് ഇല്ലാതാക്കിയെന്നും പ്രിയനന്ദനൻ ആരോപിച്ചു.

ആറ് ദിവസം ഷൂട്ട്‌ തുടങ്ങി കഴിഞ്ഞാണ് തന്റെ സിനിമ മുടക്കിയത്. സിനിമയിൽ പവർ ഗ്രൂപ്പ് ഇല്ല എന്ന് മമ്മൂട്ടിക്കും മോഹൻലാലിനും പറയാം. അവർക്ക് അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടുണ്ടാകില്ല എന്നും അദ്ദേഹം പറഞ്ഞു. അതേസമയം മലയാള സിനിമയിലെ നിലവിലെ വിവാദങ്ങൾ എല്ലാം കലങ്ങിത്തെളിയുന്നതിലേക്ക് വഴിവെക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.