ഡബ്ല്യു.സി.സി.യെ ചരിത്രം ഓർത്തുവെക്കും; താൻ ആരോപണം ഉന്നയിച്ചവർക്കൊപ്പം; ജിയോ ബേബി
ഹേമ കമ്മിറ്റി റിപ്പോർട്ട് ഏറെ പ്രാധാന്യമുള്ളതും അനിവാര്യവുമായ ഒന്നാണെന്ന് സംവിധായകൻ ജിയോ ബേബി. ഹേമ കമ്മിറ്റി റിപ്പോർട്ട് സിനിമാമേഖലയിലെ വഴിത്തിരിവാണെന്നും ഇപ്പോൾവന്ന ആരോപണങ്ങൾ മേഖലയെ തകർക്കുകയല്ല നന്നാക്കുകയാണ് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.
Sep 2, 2024, 11:02 IST
കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോർട്ട് ഏറെ പ്രാധാന്യമുള്ളതും അനിവാര്യവുമായ ഒന്നാണെന്ന് സംവിധായകൻ ജിയോ ബേബി. ഹേമ കമ്മിറ്റി റിപ്പോർട്ട് സിനിമാമേഖലയിലെ വഴിത്തിരിവാണെന്നും ഇപ്പോൾവന്ന ആരോപണങ്ങൾ മേഖലയെ തകർക്കുകയല്ല നന്നാക്കുകയാണ് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.
വെളിപ്പെടുത്തലിനെ വളരെ പ്രാധാന്യത്തോടെ കാണണം. സത്യത്തിൽ ഇപ്പോഴാണ് സ്ത്രീകൾക്ക് ധൈര്യമുണ്ടായത്. അതിനെ പോസിറ്റീവായി കാണുന്നു. മാറ്റം കൊണ്ടുവരുന്നത് നമ്മുടെ പെണ്ണുങ്ങളാണ്. ഡബ്ല്യു.സി.സി.യെ ചരിത്രം ഓർത്തുവെക്കും. താൻ ആരോപണം ഉന്നയിച്ചവർക്കൊപ്പമാണെന്നും കുറ്റാരോപിതർക്ക് നീതിന്യായസംവിധാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.