ദിലീപിന്‍റെ ഭഭബ ഒടിടിയിലേയ്ക്ക്

ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലൻ നിർമിച്ച ഭഭബ ജനുവരി 16 മുതല്‍ ZEE5-ല്‍ സ്ട്രീമിംഗ് ആരംഭിക്കും

 

ദിലീപ് നായകനായ ചിത്രത്തില്‍ മോഹൻലാല്‍ ശക്തമായ അതിഥി വേഷത്തില്‍ എത്തിയിരുന്നു.

ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലൻ നിർമിച്ച ഭഭബ ജനുവരി 16 മുതല്‍ ZEE5-ല്‍ സ്ട്രീമിംഗ് ആരംഭിക്കും.ദിലീപ് നായകനായ ചിത്രത്തില്‍ മോഹൻലാല്‍ ശക്തമായ അതിഥി വേഷത്തില്‍ എത്തിയിരുന്നു.

നൂറിൻ ഷെരീഫും ഭർത്താവ് ഫാഹിം സഫറും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.ദിലീപിനെ കൂടാതെ വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, ബൈജു സന്തോഷ്, ബാലു വർഗീസ്, സാൻഡി,അശോകൻ, സിദ്ധാർഥ് ഭരതൻ, മണിയൻപിള്ള രാജു, ബിജു പപ്പൻ, ജിബിൻ ഗോപിനാഥ്, അശ്വത് ലാല്‍, നോബി മാർക്കോസ്, ഷാജു ശ്രീധർ എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു