ദിലീപ് ചിത്രം ‘ബാന്ദ്ര’ ഒടിടിയിലേക്ക്

 ദിലീപ്-അരുൺ ഗോപി കൂട്ടുകെട്ടിൽ വൻ ഹൈപ്പിലെത്തി ബോക്സ്ഓഫീസിൽ പരാജയപ്പെട്ട ‘ബാന്ദ്ര’ ഒടിടി റിലീസിനൊരുങ്ങുന്നു. ഉദയകൃഷ്ണ തിരക്കഥയെഴുതി തമന്ന ഭാട്ടിയ നായികയായ ചിത്രം തിയേറ്ററിലെത്തി മൂന്ന് വർഷത്തിന് ശേഷമാണ് സ്ട്രീമിംഗിനെത്തുന്നത്. ഈ മാസം സീ ഫൈവ് പ്ലാറ്റ്‌ഫോമിലൂടെ എത്തുന്ന ചിത്രത്തിന്റെ ഔദ്യോഗിക റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും.

അതേസമയം, ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ ആണ് ദിലീപിന്റെ പുതിയ ചിത്രം. നടന്റെ കരിയറിലെ 152-ാമത്തെ ചിത്രമായ ഇത് നിർമ്മിക്കുന്നത് ഉർവ്വശി തീയറ്റേഴ്‌സ്, കാക്ക സ്റ്റോറീസ് പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളിൽ സന്ദീപ് സേനൻ, അലക്‌സ് ഇ കുര്യൻ എന്നിവരാണ്. സംഗീത് സേനൻ, നിമിത ഫ്രാൻസിസ് എന്നിവർ സഹനിർമ്മാതാക്കളായ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രഘു സുഭാഷ് ചന്ദ്രനും പ്രൊജക്റ്റ് ഡിസൈനർ മനു ആലുക്കലുമാണ്.

പൂർണ്ണമായും ഒരു ഇമോഷണൽ ഡ്രാമ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ‘നീക്കം’. പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന രീതിയിലാണ് ഇതിന്റെ കഥാഗതി പുരോഗമിക്കുന്നതെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്. ദിലീപ് ചിത്രങ്ങൾക്കൊപ്പം ജയസൂര്യയുടെ ‘ടൈറ്റൻസ്’, കാർത്തിയുടെ ‘സർദാർ 2’ തുടങ്ങിയ സിനിമകളുടെ വിശേഷങ്ങളും ഇപ്പോൾ ചർച്ചയാകുന്നുണ്ട്.