ദിലീപ് നായകനായ ‘നീക്കം’ ചിത്രത്തിന്റെ ടീസർ നാളെ എത്തും

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ എന്ന ചിത്രത്തിന്റെ ഔദ്യോഗിക ടീസർ നാളെ (ഒക്ടോബർ 9) റിലീസ് ചെയ്യും. ഉർവ്വശി തിയറ്റേഴ്സ്, പെൻ സ്റ്റുഡിയോസ്, കാക്കാ സ്റ്റോറീസ് എന്നീ ബാനറുകളിൽ സന്ദീപ് സേനൻ, ഡോ. ജയന്തി ലാൽ ഗഡ, അലക്സ് ഇ കുര്യൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്ന ഈ ചിത്രം,

 

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ എന്ന ചിത്രത്തിന്റെ ഔദ്യോഗിക ടീസർ നാളെ (ഒക്ടോബർ 9) റിലീസ് ചെയ്യും. ഉർവ്വശി തിയറ്റേഴ്സ്, പെൻ സ്റ്റുഡിയോസ്, കാക്കാ സ്റ്റോറീസ് എന്നീ ബാനറുകളിൽ സന്ദീപ് സേനൻ, ഡോ. ജയന്തി ലാൽ ഗഡ, അലക്സ് ഇ കുര്യൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്ന ഈ ചിത്രം, ഒരു പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും ഒരു ഇമോഷണൽ ത്രില്ലർ ഡ്രാമ ജോണറിലാണ് അവതരിപ്പിച്ചിരിക്കുന്നത്. സംഗീത് സേനൻ, നിമിത ഫ്രാൻസിസ്, രഘു സുഭാഷ് ചന്ദ്രൻ എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ.

തുടക്കം മുതൽ ഒടുക്കം വരെ ഉദ്വേഗജനകമായ മുഹൂർത്രങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നതെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു. ദിലീപിന്റെ കരിയറിലെ തികച്ചും വ്യത്യസ്തമായതും അഭിനയസാധ്യതകൾ ഏറെയുള്ളതുമായ ഒരു കഥാപാത്രമായിരിക്കും ഇതിലേത്. സിദ്ദിഖ്, കലാഭവൻ ഷാജോൺ, ബിനു പപ്പു, ബിലാസ് ചന്ദ്രൻ, സാദ്ദിഖ്, ഡ്രാക്കുള സുധീർ, കോട്ടയം രമേശ്, ശാരി, ഷെല്ലി തുടങ്ങി പ്രമുഖ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായി ഏകദേശം അറുപത് ദിവസത്തോളമാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

വിബിൻ ബാലചന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. മുജീബ് മജീദ് സംഗീതവും അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും നിർവഹിക്കുന്നു. സൂരജ് ഇ.എസ് ആണ് എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്. സന്തോഷ് രാമൻ (പ്രൊഡക്ഷൻ ഡിസൈനർ), റോണക്സ് സേവ്യർ (മേക്കപ്പ്), സമീറ സനീഷ് (കോസ്റ്റ്യൂം ഡിസൈൻ), മനു ആലുക്കൽ (പ്രൊജക്റ്റ് ഡിസൈൻ), നോബിൾ ജേക്കബ് ഏറ്റുമാന്നൂർ (പ്രൊഡക്ഷൻ കൺട്രോളർ), വാഴൂർ ജോസ് (പി.ആർ.ഒ) തുടങ്ങിയ പ്രമുഖരാണ് അണിയറയിൽ പ്രവർത്തിച്ചിട്ടുള്ളത്. നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലെത്തിനിൽക്കുന്ന ചിത്രം ഉർവ്വശി തിയറ്റേഴ്സ് തിയേറ്ററുകളിൽ എത്തിക്കും.